പോസ്റ്റ്പാർട്ടം ഡിപ്രഷൻ; ലോകത്ത് ആദ്യമായി ഗുളിക കണ്ടെത്തി 

സ്ത്രീകൾക്ക് പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദമായ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അവസ്ഥയ്ക്ക് ലോകത്ത് ഇതാദ്യമായി ഗുളിക കണ്ടെത്തി.

പുതിയ മരുന്നിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു.

മൂന്ന് ദിവസങ്ങളിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ലക്ഷണങ്ങൾ ലഘൂകരിക്കാൻ ഈ ഗുളികയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മുൻപ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ചികിത്സയ്ക്ക് ഐവി കുത്തിവയ്പ്പുകളാണ് നൽകിയിരുന്നത്.

പുതിയ ഗുളികകൾ ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. 

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

സങ്കടം, ജിവിതക്കുറവ്, ആത്മഹത്യ ചിന്ത, മേധാശക്തിക്ക് തകരാർ എന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിൻറെ ലക്ഷണങ്ങളാണ്.

ഇതുമൂലം ഉണ്ടാകുന്ന ജീവനുതന്നെ ഹാനികരമായ തീവ്രവും അനുബന്ധവുമായ വികാരങ്ങളെ നിയന്ത്രിക്കാൻ മരുന്ന് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

അവസാന ഡോസ് കഴിച്ച് നാലാഴ്ച വരെ മരുന്നിൻറെ സ്വാധീനമുണ്ടാകുമെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടി. 

പ്രൊജസ്ട്രോൺ ഹോർമോണിൻറെ പ്രകൃതിദത്ത ഉപോൽപന്നമായ അല്ലോപ്രെഗ്നാനലോണിൻറെ സിന്തറ്റിക് രൂപഭേദമാണ് പുതിയ ഗുളിക.

തലച്ചോറിലെ ഗാമ-അമിനോബ്യൂട്ടിറിക് ആസിഡ്(ഗാബ) റിസപ്റ്ററുകളുടെ മേലാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്.

നാഡീവ്യൂഹത്തെ ശാന്തമാക്കാൻ ഗാബയ്ക്ക് സാധിക്കും. സമ്മർദവും വിഷാദവും അനുഭവിക്കുന്നവരിൽ ഗാബയുടെ തോത് കുറവായിരിക്കും. 

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

എന്നാൽ ചില പാർശ്വഫലങ്ങളും ഈ ഗുളിക കഴിക്കുന്നവരിൽ ഉണ്ടാകാമെന്ന് നിർമാതാക്കൾ പറയുന്നു.

തലകറക്കം, അതിസാരം, ക്ഷീണം, ജലദോഷം, മൂത്രനാളിയിലെ അണുബാധ ഗുളികയുടെ പ്രധാനപ്പെട്ട പാർശ്വഫലങ്ങൾ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts