മംഗളൂരു- മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന

ബെംഗളൂരു: യാത്രക്കാരില്ലാത്തതിനാല്‍ മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്‌.

മിക്കദിവസങ്ങളിലും 530 സീറ്റില്‍ നൂറ്റിയിരുപതിനടുത്ത് യാത്രക്കാരേ ഉണ്ടാകാറുള്ളു.

നേരത്തേ മംഗളൂരു-ഗോവ ഇന്റർസിറ്റിയും ആളില്ലാതെ നിർത്തലാക്കിയിരുന്നു.

മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബർ 30-നാണ് ഓട്ടം തുടങ്ങിയത്.

നിലവില്‍ മംഗളൂരു-ഗോവ യാത്രയ്ക്ക് (437 കിലോമീറ്റർ)ചെയർകാറില്‍ 1330 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 2350 രൂപയുമാണ് ഈടാക്കുന്നത്.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

യഥാർഥ കിലോമീറ്റർ പ്രകാരം (318 കിലോമീറ്റർ) ചെയർകാറിന് 805 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 1500 രുപയുമാണ് വേണ്ടത്.

ദൂരം കൂട്ടിക്കാണിച്ച്‌ യാത്രക്കാരില്‍  നിന്ന് അധികതുക ഈടാക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts