ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 3 മരണം 

ബെംഗളൂരു : ഗദകിൽ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു.

ധാർവാഡ് സ്വദേശികളായ നവീൻ കുമാർ (23), നാഗപ്പ (23), ഗംഗപ്പ അക്കി ( 22) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ ഹല്ലിഗുഡി ഗ്രാമത്തിലാണ് അപകടമുണ്ടായത്.

കനകഗിരിയിൽ നിന്ന് പലചരക്ക് സാധനങ്ങളുമായി കുണ്ഡഗോളയിലേക്ക് പോകുകയായിരുന്നു ലോറി.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ഹല്ലിഗുഡിയിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

സമീപവാസികളെത്തി ഉടൻതന്നെ മൂവരേയും ജിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെത്തുടർന്ന് മൂന്നുമണിക്കൂറോളം പ്രദേശത്ത് ഗതാഗത തടസമുണ്ടായി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് മുന്ദരഗി പോലീസ് അറിയിച്ചു.

ലോറിയുടെ അതി വേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

നവീൻ കുമാറാണ് ലോറി ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts