സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിഷയം; വിദ്യാർത്ഥികളുടെ പ്രതിഷേധം

ബെംഗളൂരു: ഹിജാബിന്റെ പേരില്‍ വീണ്ടും പ്രശ്‌നങ്ങളുമായി മുസ്ലീം വിദ്യാർത്ഥിനികള്‍.

ക്ലാസുകളില്‍ ഹിജാബ് ധരിക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചു.

ഹസ്സനിലെ വിദ്യാസൗധ കോളേജിലാണ് യൂണിഫോം ധരിക്കാതെ ഹിജാബും ധരിച്ച്‌ മുസ്ലീം വിദ്യാർത്ഥിനികള്‍ എത്തിയത് .

ഇതുവരെ യൂണിഫോം ധരിച്ചെത്തിയവരാണ് ബോധപൂർവ്വം ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച്‌ വിദ്യാർത്ഥിനികളില്‍ ഒരാള്‍ ക്ലാസിലേക്ക് എത്തുകയായിരുന്നു.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

ഇത് കണ്ട അദ്ധ്യാപകർ കാര്യം തിരക്കിയപ്പോള്‍ ചെവിയ്‌ക്ക് പ്രശ്‌നം ഉണ്ടെന്നും ഇത് മറയ്‌ക്കുന്നതിന് വേണ്ടിയാണ് തലയില്‍ ഹിജാബ് ധരിച്ചത് എന്നും കുട്ടി മറുപടി നല്‍കി.

തുടർന്ന് വിദ്യാർത്ഥിനിയെയും രക്ഷിതാക്കളെയും വിളിച്ചു വരുത്തി അദ്ധ്യാപകർ സംഭവത്തെക്കുറിച്ച്‌ സംസാരിച്ചു.

ഇനി ക്യാമ്പസിലേക്ക് ഹിജാബ് ധരിച്ച്‌ എത്തില്ലെന്ന് രക്ഷിതാക്കളില്‍ നിന്നും ഉറപ്പും വാങ്ങിയിരുന്നു.

എന്നാല്‍ അതിനു പിന്നാലെയാണ് ഒരു കൂട്ടം വിദ്യാർത്ഥികള്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

അതേസമയം ഹിജാബിനെ എതിർത്ത് കോളേജിലെ മറ്റ് വിദ്യാർത്ഥികളും രംഗത്തെത്തി.

ഹിജാബ് ധരിക്കാൻ അനുവാദം നല്‍കിയാല്‍ തങ്ങള്‍ കാവി ഷാള്‍ ധരിച്ചെത്തുമെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts