ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് ; 4 പേർ അറസ്റ്റിൽ

ബെംഗളൂരു : ആധാർ വിവരങ്ങളും വിരലടയാള വിവരങ്ങളും ദുരുപയോഗം ചെയ്ത് വിവിധ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണംതട്ടിയ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.

ബിഹാർ സ്വദേശികളായ റഹ്മാൻ, അബുസർ, ആരിഫ്, നാസിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം ഉപയോഗിച്ചാണ് പ്രതികൾ പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.

ഇത്തരത്തിൽ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പ്രതികൾ പണം തട്ടിയതായും പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

കർണാടക സർക്കാരിന്റെ റവന്യു വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നാണ് പ്രതികൾ ആധാർ, വിരലടയാള വിവരങ്ങൾ ശേഖരിച്ചത്.

വിവിധ പോലീസ് സ്റ്റേഷനുകളിലായി 120-ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തട്ടിപ്പ് വിവരം പുറത്തുവന്നതിനെ തുടർന്ന് വിലപ്പെട്ട വിവരങ്ങൾ ആളുകൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കാൻ പോലീസ് റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡി.സി.പി. ലക്ഷ്മി പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി.) കേസ് അന്വേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
[masterslider id="10"]

Related posts