ബെംഗളൂരു: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം നേടി ബെംഗളൂരു. തൊട്ടു പുറകിൽ തിരുവനന്തപുരം രണ്ടാം സ്ഥാനം നേടി .ജൂനിയര്‍ ലെവല്‍ സെഗ്മെന്റിലാണ് തലസ്ഥാന നഗരം രണ്ടാമതെത്തിയത്.
ഏറ്റവും മികച്ച അനുഭവപരിചയമുള്ള അക്രോഡ് വ്യവസായങ്ങളെ നിയമിക്കുന്നതില്‍ ബെംഗളൂരാണ് മുന്‍നിര നഗരമായി തുടരുന്നത്. ബാങ്കിംഗ്, സാമ്പത്തിക സേവനം, ഇന്‍ഷുറന്‍സ്, മാനുഫാക്ചറിംഗ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ലൈഫ് സയന്‍സസ് എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് സര്‍വ്വേ നടത്തിയത്.
2022 ലെ ഇന്‍സൈറ്റ്‌സ് ടാലന്റ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യ നിരയിലെ 8 നഗരങ്ങളിലും രണ്ടാമത്തെ നിരയിലെ 18 നഗരങ്ങളിലും 1,00,000 എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് ജോലികളുണ്ടാകും.പ്രധാന നഗരങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വ്യവസായങ്ങളുടെ ഡിമാന്‍ഡില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
തൊഴിലവസരങ്ങള്‍ ഹോട്ട്സ്പോട്ട് എന്ന നിലയില്‍ ബെംഗളൂരുവിന്റെ സ്ഥാനത്തിന് മാറ്റമില്ലെന്ന് രാന്റ്സ്റ്റഡ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ പി എസ് വിശ്വനാഥ് പറഞ്ഞു. ഞങ്ങളുടെ ടാലന്റ് ട്രെന്‍ഡ് റിപ്പോര്‍ട്ടില്‍ ആദ്യ നിരയിലും രണ്ടാമത്തെ നിരയിലും തൊഴിലവസരങ്ങള്‍ അക്രോഡ് നഗരങ്ങള്‍ ജൂനിയര്‍ ലെവല്‍ രംഗത്ത് ആധിപത്യം പുലര്‍ത്തുന്നതായി കാണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐടി ജോലികള്‍ നല്‍കുന്നതില്‍ ബെംഗളൂരു തന്നെയാണ് മുന്നില്‍. ജൂനിയര്‍,മിഡില്‍, സീനിയര്‍ എന്നിവയുടെ ഡിമാന്‍ഡ് 33.28%,43.90%,37.72% എന്നിങ്ങനെയാണ്. ജൂനിയര്‍ ലെവലില്‍ ചെന്നൈയും (14.98%),പൂനെയും (14.37%) ബെംഗളൂരുവിന് തൊട്ടുപുറകില്‍ തന്നെയുണ്ട്.15.6 ശതമാനവുമായി ഹൈദരാബാദ് സീനിയര്‍ ലെവലിലാണ്. ജൂനിയര്‍ ലെവലിലെ ഐടി ജോലി അവസരങ്ങളുള്ളത് നാഷിക്കിലാണ്(24.57%).
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.