സൗഹൃദം അവസാനിപ്പിച്ച് ദിൽഷയും റോബിനും വേർപിരിയുന്നു,

സൗഹൃദം അവസാനിപ്പിച്ച് ബിസ് ബോസ് താരങ്ങൾ ആയ ദിൽഷയും റോബിനും.

ദില്‍ഷയ്ക്ക് വിജയിയാകാന്‍ അര്‍ഹതയില്ലെന്നാണ് വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബി​ഗ് ബോസ് പ്രേക്ഷകരില്‍ ചിലര്‍ കുറിച്ചിരുന്നത്. അതിന് കാരണമായി പറഞ്ഞത് പുറത്തായ റോബിന്റെ ആരാധകരുടെ പിന്തുണ ദില്‍ഷയ്ക്ക് ലഭിച്ചുവെന്നതാണ്.

റോബിന്‍ എഴുപതാം ദിവസം ഹൗസില്‍ നിന്നും പുറത്തായ മത്സരാര്‍ഥിയാണ്. സഹമത്സരാര്‍ഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു റോബിനെ പുറത്താക്കിയത്. റോബിന്‍ പുറത്തായ ശേഷം ഹൗസിനുള്ളില്‍ റോബിന് വേണ്ടി വാദിച്ചതും കളിച്ചതുമെല്ലാം ദില്‍ഷയായിരുന്നു.

ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷം റോബിന്‍ ദില്‍ഷയ്ക്ക് വേണ്ടി വോട്ട് ചോദിച്ചിരുന്നില്ല. ​ഗ്രാന്റ് ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് റോബിന്‍ തന്റെ ആരാധകരോട് ദില്‍ഷയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചത്.

ഇതോടെ റോബിന്റെ ആരാധകകരുടെ പിന്തുണ ദില്‍ഷയ്ക്ക് ലഭിക്കുകയും വോട്ടിങില്‍ ഒന്നാം സ്ഥാനത്ത് എത്തുകയുമായിരുന്നു.

ഷോയിലെ മറ്റ് മത്സരാർഥ്വികൾ ആയ റോബിനും ബ്ലെസ്ലിയും ദില്‍ഷയോട് പ്രണയം പറയുകയും ചെയ്തിരുന്നു. പക്ഷെ രണ്ടും ദില്‍ഷ സ്വീകരിച്ചിരുന്നില്ല. റോബിന്‍ തന്റെ നല്ല സുഹൃത്തും ബ്ലെസ്ലി തനിക്ക് സഹോദരനെപ്പോലെ മാത്രമാണെന്നുമാണ് ദില്‍ഷ പറ‍ഞ്ഞിരുന്നത്.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

ദില്‍ഷയും റോബിനും തമ്മിലുള്ളത് സൗഹൃദമല്ല പ്രണയമാണെന്ന തരത്തിലും ദില്‍റോബ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയുണ്ടായിരുന്നു. ദില്‍ഷയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് റോബിനും പലപ്പോഴായി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഇതുവരെ അടുത്ത സൗഹൃദം കൊണ്ടുനടന്നിരുന്നവര്‍ ഇപ്പോള്‍‌ പിരിഞ്ഞിരിക്കുകയാണ്. ബി​ഗ് ബോസ് ജയിച്ച്‌ പുറത്ത് വന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് കുറ്റപ്പെടുത്തലുകളെന്ന് പറഞ്ഞിരിക്കുകയാണ് ദില്‍ഷ.

താന്‍ അടുത്ത സുഹൃത്തുക്കളെന്ന് കരുതിയിരുന്ന റോബിനോ ബ്ലെസ്ലിയോ തനിക്ക് വേണ്ടി സംസാരിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നത് താന്‍ മാത്രം ആയതിനാല്‍ ഇരുവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്നുമാണ് ദില്‍ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറയുന്നത്.

മാത്രമല്ല റോബിനെ സോഷ്യല്‍മീഡിയയില്‍ ദില്‍ഷ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. സൗഹൃദം അവസാനിപ്പിക്കുകയാണെന്ന ദില്‍ഷയുടെ വീഡിയോ വന്നതോടെ റോബിന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

സന്തോഷമായി ഇരിക്കൂ ദില്‍ഷ…. ബഹുമാനം മാത്രമെയുള്ളൂ… നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ… എല്ലാവിധ ആശംസകളും നേരുന്നു. നീ നല്‍കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി…. നല്‍കിയ പിന്തുണയ്ക്കും നന്ദി പറയുന്നു…’ എന്നാണ് റോബിന്‍ കുറിച്ചത്.

മറുപടിയായി ദില്‍ഷ കുറിച്ചത് ഇങ്ങനെയായിരുന്നു… ‘ബി​ഗ് ബോസ് ഹൗസില്‍ നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള എല്ലാ നല്ല ഓര്‍മകള്‍ക്കും താങ്കളോട് നന്ദി പറയുന്നു ഡോക്ടര്‍. ആ ഓര്‍മകള്‍ എന്റെ ജീവിത കാലം മുഴുവന്‍ ഞാന്‍ ഒപ്പം കൊണ്ടുനടക്കും.’

നിങ്ങളുടെ സ്വപ്നങ്ങളെല്ലാം നേടാന്‍ സാധിക്കട്ടയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ വരാനിരിക്കുന്ന ഭാവിക്ക് എല്ലാവിധ ആശംസകളും’ ദില്‍ഷ മറുപടിയായി കുറിച്ചു. റോബിന് തന്നെ ഉടന്‍ വിവാഹം കഴിക്കണമെന്നാണെന്നും പക്ഷെ തനിക്ക് അതിന് ഇപ്പോള്‍ സാധിക്കില്ല സമയം വേണമെന്ന് പറഞ്ഞിരുന്നുവെന്നും ദില്‍ഷ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോ പുറത്ത് വന്നതോടെ നിരവധി ആരാധകർ ആണ് വീഡിയോയ്ക്ക് കമന്റ്മായി എത്തിയത്. റോബിനെ ആശ്വസിപ്പിക്കുന്ന തരത്തിൽ കമന്റുമായി ബിഗ് ബോസിലെ സഹ മത്സരാർത്വികളും എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts