മഴവെള്ളം ഒഴുക്കിവിടാൻ 1500 കോടി മാറ്റിവച്ച് സർക്കാർ

ബെംഗളൂരു: മഴവെള്ളത്താൽ മുങ്ങുന്ന നഗരത്തിനു ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിബിഎംപി. 1500 കോടി രൂപയാണ് ഓട നിർമ്മാണത്തിനായി മാറ്റി വച്ചിരിക്കുന്നത്.

2 ദിവസം തുടർച്ചയായി മഴ പെയ്താൽ നഗരത്തിലെ 72 താഴ്ന്ന പ്രദേശങ്ങളാണ് സ്ഥിരം മുങ്ങുന്നതെന്ന് കണ്ടെത്തി ബിബിഎംപി സമർപ്പിച്ച പദ്ധതിയ്ക്കാണ് നഗരസഭ വികസന വകുപ്പ് അനുമതി നൽകിയത്.

  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

171 കിലോ മീറ്റർ പടർന്നു കിടക്കുന്ന നഗരത്തിലെ മഴവെള്ള ഓട സംവിധാനത്തിൽ 359 ഇടങ്ങളിൽ നവീകരണം നടത്താനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ എച്ച്ആർബിആർ ലേഔട്ട്‌, വീരണ്ണപാളയ, നായാന്ദഹള്ളി, യെലഹങ്കയിലെ എൽപിഎസ് നഗർ, അരീക്കെരെ, അനുഗ്രഹ ലെഔട്ട്‌, പൈ ലേഔട്ട്‌, വാദരപാളയ തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കും നവീകരണം നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us