മഴവെള്ള സംഭരണം, മാതൃകയായി വിശ്വേശ്വരായ്യ ടെർമിനൽ

ബെംഗളൂരു: ബിഎംആർസി യുടെ മഴവെള്ള സംഭരണി ഉപയോഗ ശൂന്യമായി മാറിയപ്പോൾ ബയ്യപ്പനഹള്ളിയിലെ വിശ്വേശ്വരായ്യ ടെർമിനലിലെ മഴവെള്ള സംഭരണം ഏവർക്കും ഒരു മാതൃകയാവുകയാണ്. ദക്ഷിണ പശ്ചിമ റയിൽവേ ബെംഗളൂരു ഡിവിഷന്റെ നിയന്ത്രണത്തിലുള്ള ടെർമിനലിലെ മേൽക്കൂരയിൽ നിന്നും പ്ലാറ്റ്ഫോമിൽ നിന്നും ഉള്ള വെള്ളം പ്രത്യേക പൈപ്പുകൾ വഴിയാണ് മഴവെള്ള സംഭരണിയിലേക്ക് എത്തുന്നത്. സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച് 2 മാസം പിന്നിടുമ്പോൾ ഈ സംഭരണിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ചെടികൾ ഉൾപ്പെടെ നനയ്ക്കുന്നത്.

Read More

മഴവെള്ളം ഒഴുക്കിവിടാൻ 1500 കോടി മാറ്റിവച്ച് സർക്കാർ

ബെംഗളൂരു: മഴവെള്ളത്താൽ മുങ്ങുന്ന നഗരത്തിനു ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിബിഎംപി. 1500 കോടി രൂപയാണ് ഓട നിർമ്മാണത്തിനായി മാറ്റി വച്ചിരിക്കുന്നത്. 2 ദിവസം തുടർച്ചയായി മഴ പെയ്താൽ നഗരത്തിലെ 72 താഴ്ന്ന പ്രദേശങ്ങളാണ് സ്ഥിരം മുങ്ങുന്നതെന്ന് കണ്ടെത്തി ബിബിഎംപി സമർപ്പിച്ച പദ്ധതിയ്ക്കാണ് നഗരസഭ വികസന വകുപ്പ് അനുമതി നൽകിയത്. 171 കിലോ മീറ്റർ പടർന്നു കിടക്കുന്ന നഗരത്തിലെ മഴവെള്ള ഓട സംവിധാനത്തിൽ 359 ഇടങ്ങളിൽ നവീകരണം നടത്താനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ എച്ച്ആർബിആർ ലേഔട്ട്‌, വീരണ്ണപാളയ, നായാന്ദഹള്ളി, യെലഹങ്കയിലെ എൽപിഎസ് നഗർ, അരീക്കെരെ, അനുഗ്രഹ…

Read More
Click Here to Follow Us