ഭാര്യയുടെ തല അറുത്തെടുത്ത് ഭർത്താവ് നടന്നത് 12 കിലോ മീറ്റർ 

ഒഡിഷ: അവിഹിത ബന്ധത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തി. യുവതിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു നകഫോഡി മാജി എന്നയാൾ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ശുചല മാജി എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒഡിഷയിലെ ചന്ദ്രശേഖർപൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം അറുത്തെടുത്ത തലയുമായി ഭർത്താവ് 12 കിലോമീറ്ററോളം തെരുവിലൂടെ നടന്നു. ജൻഖിര ഗ്രാമത്തിന് സമീപം വെട്ടുകത്തിയും അറുത്തെടുത്ത തലയുമായി നടന്നുപോകുന്ന നകഫോഡിയെ കണ്ട നാട്ടുകാർ ഉടൻ തന്നെ ലോക്കൽ പോലീസിൽ വിവരമറിയിച്ചു. ഗാന്ധിയ പോലീസ് അന്വേഷണ നകഫോഡിയെ കസ്റ്റഡിയിലെടുക്കുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us