നഗരത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള സമാജം.

ബെംഗളൂരു : ലോക് ഡൌണ്‍ മൂലം നഗരത്തില്‍ കുടുങ്ങിപ്പോയവരെ
നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി നടപടി എടുക്കണമെന്ന് ബാംഗ്ലൂര്‍ കേരള സമാജം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച അടിയന്തിര നിവേദനം കേരള മുഖ്യമന്ത്രിക്ക് അയച്ചതായി കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ അറിയിച്ചു.

യഥാര്‍ത്ഥത്തില്‍ ബെംഗളൂരുവില്‍ അകപ്പെട്ട താഴെ പറയുന്ന വിഭാഗം ആള്‍ക്കാരെ നാട്ടിലെത്തിക്കണമെന്നാണ് കേരള സമാജം ആവശ്യപ്പെട്ടിരിക്കുന്നത്.

1.ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍.
2.ഗര്‍ഭിണികളും കേരളത്തില്‍ ചികിത്സ തേടേണ്ട ക്യാന്‍സര്‍ പോലെയുള്ള രോഗമുള്ളവര്‍
3.പല സ്ഥലങ്ങളില്‍ നിന്നും ബെംഗളൂരുവിലെത്തി ഇവിടെ അകപ്പെട്ടു പോയവര്‍
4.പി ജി ഹോസ്റ്റലുകളിലും വീടുകളിലും കുടുങ്ങിപ്പോയവര്‍

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

5. ബെംഗളൂരുവില്‍ താമസ സൌകര്യം ഇല്ലാത്തവര്‍

ഇത്തരം ആളുകളെ കര്‍ണ്ണാടക അതിര്‍ത്തിവരെ എത്തിക്കാമെന്നും അവിടെ നിന്നും അവരവരുടെ വീടുകളിലോ ആശുപത്രികളിലോ എത്തിക്കാനുള്ള നടപടി കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഈ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് കേരളത്തിലേക്ക് പ്രവേശനാനുമതി നല്‍കണമെന്നുമാണ് സമാജത്തിന്റെ ആവശ്യം.

ലോക് ഡൌണ്‍ മൂലം ബെംഗളുരുവിരില്‍ അകപ്പെട്ട നൂറുകണക്കിന് മലയാളികളെ കേരള സമാജത്തിന്റെയും മറ്റു മലയാളി സംഘടനകളുടെയും നേതൃത്വത്തില്‍ താമസിപ്പിച്ചിട്ടുണ്ട്.

അവര്‍ക്ക് ഭക്ഷണവും റേഷന്‍ സാധനങ്ങളും നല്‍കി വരുന്നു.
കേരള സസമാജത്തിന്റെ രണ്ട് സമൂഹ അടുക്കളകള്‍ വഴി 1300 പേര്‍ക്ക് ദിവസേന ഭക്ഷണം നല്‍കി വരുന്നു. വീടുകളിലും പി ജി കളിലും കുടുങ്ങിപോയവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൌകര്യവും അരിയും അവശ്യ പലവ്യഞ്ജനങ്ങളും എത്തിച്ചു വരുന്നു.

  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

കേരള സമാജത്തിന്റെ നേതൃത്വത്തില്‍ 4 ആംബുലന്‍സുകള്‍ രോഗികളെ ആശുപത്രികളിലും വീടുകളിലേക്കും എത്തിക്കാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

വളരെ വിസ്തൃതമായ ബെംഗളൂരുവില്‍ കേരള സമാജവും മറ്റു സഹോദര സാമൂഹിക സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് കേരള മുഖ്യമന്ത്രിയെ നിവേദനത്തിലൂടെ അറിയിച്ചതായി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts