ചായ ആവശ്യപ്പെട്ട് 3 മണിക്കൂർ കഴിഞ്ഞും ആശുപത്രി അധികൃതർ നൽകിയില്ല; ​ദേഷ്യം വന്ന കൊറോണ ബാധിതനായ 73 കാരൻ ആശുപത്രി മതിൽ ചാടി ചായക്കടയിൽ; വിവാദം പുകയുന്നു

ബെം​ഗളുരു; സമയത്ത് ചായ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കൊറോണ ബാധിതനായ വയോധികൻ ചായക്കടിയിലെത്തി, ആശുപത്രിയിൽനിന്ന് ചായ കിട്ടാത്തതിനെത്തുടർന്ന് കോവിഡ് രോഗിയായ 73-കാരൻ ആശുപത്രിയിൽനിന്ന് ചാടി തൊട്ടടുത്ത ചായക്കടയിൽ.

കോവിഡ് രോഗിയാണെന്ന് ചായക്കടക്കാരൻ കടപൂട്ടി സ്ഥലംവിട്ടു. ബെംഗളൂരു മൈസൂരു റോഡിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.

തനിക്ക് ചായ വേണമെന്ന് ആവശ്യപ്പെട്ട ഇദ്ദേഹത്തിന് മൂന്നുമണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയിൽനിന്ന് കിട്ടിയില്ല.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

ഇതോടെ ദേഷ്യംവന്ന രോഗി കൈകളിലെ സ്ട്രിപ്പുകൾ വലിച്ചെറിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങി തൊട്ടടുത്ത ചായക്കടയിലേക്ക് പോകുകയായിരുന്നു. രോഗിയെക്കണ്ടതോടെ ആശുപത്രിയിൽനിന്ന് ചാടിയതാണെന്ന് മനസ്സിലായ ചായക്കടക്കാരനാണ് ആശുപത്രിയിലേക്കും ഫോൺ വിളിച്ച് വിവരം പറഞ്ഞത്.

വിവരം അറിഞ്ഞെത്തിയ ആശുപത്രി ജീവനക്കാരെത്തി രോഗിയെ തിരിച്ചുകൊണ്ടുപോയി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒന്നരലക്ഷം രൂപ രോഗിയുടെ ബന്ധുക്കൾ കെട്ടിവെച്ചിരുന്നു.

തുക നൽകിയിട്ടും കൃത്യസമയത്ത് ചായ കിട്ടാത്തതാണ് രോഗിയെ പ്രകോപിപ്പിച്ചത്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

അതേസമയം ഇദ്ദേഹം പുറത്തിറങ്ങിയത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും രം​ഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts