ബെംഗളുരു; കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം കടുത്ത അനാസ്ഥയോടെ മറവ് ചെയ്തതിൽ മാപ്പ് ചോദിച്ച് കർണ്ണാടക സർക്കാർ, ബല്ലാരിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ക്ഷമാപണവുമായി കർണാടകസ രംഗത്ത്.
അനാദരവോടെ മൃതദേഹങ്ങൾ കുഴിയിലേക്കു വലിച്ചിട്ട ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു, കൂടാതെ മൃതദേഹങ്ങൾ വലിയ കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറുൾപ്പെടെയുള്ള നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, തുടർന്ന് തുടർന്ന് ബല്ലാരി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയപ്പോൾ വീഡിയോ ബല്ലാരിയിലേതുതന്നെയാണെന്നും കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരുടെ മൃതദേഹം മറവ് ചെയ്യുന്നതാണെന്നും കണ്ടെത്തി.
എന്നാൽ വളരെ കൃത്യമായി ആരോഗ്യപ്രവർത്തകർ പ്രോട്ടോകോൾ പാലിച്ചിരുന്നെങ്കിലും മൃതദേഹങ്ങൾ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മൃതദേഹങ്ങൾ അനാദരവോടെ മറവുചെയ്ത സംഘത്തെ പൂർണമായി പിരിച്ചുവിട്ടെന്നും പുതിയ സംഘത്തെ നിയോഗിക്കുമെന്നും എസ്.എസ്. നകുൽ വ്യക്തമാക്കി.
Hon'ble Deputy Commissioner, Bellary District Sri S S Nakul orders enquiry about the video that has been circulating in different media. pic.twitter.com/egdFrJDVVX
— K'taka Health Dept (@DHFWKA) June 30, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.