കിണറിലെ മലിനജലം കുടിച്ച സംഭവം; മരണം ആറായി, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ബെം​ഗളുരു; മലിനജലം കുടിച്ച സംഭവത്തിൽ മരണം ആറായി ഉയർന്നു, വിജയന​ഗർ ജില്ലയിലാണ് സംഭവം നടന്നത്.

ഇതോടെ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരണമടഞ്ഞവരുടെ കുടുംബത്തിന് 3 ലക്ഷം സഹായം പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം ആളുകൾ ജലമെടുക്കുന്ന കുഴൽകിണറിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്തത്തിന് പിന്നിലെന്നാണ് നി​ഗമനം.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

മുതിർന്ന ഐഎസ് ഉദ്യോ​ഗസ്ഥൻ മുനീഷ് മോഡ്​ഗില്ലിന്റെ അധ്യക്ഷതയിലുള്ള സമിതിയെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിയോ​ഗിച്ചു. ലക്ഷ്മമ്മ, ബസവമ്മ, നീലപ്പ ബെലവ​ഗി, ​ഗോനപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നീ ​ഗ്രാമവാസികളാണ് മരിച്ചത്.

സംഭവത്തിൽ ഇതോടെ മരണം ആറായി ഉയർന്നു, കൂടാതെ ഇരുനൂറിലധികം ആൾക്കാരാണ് വിവിധ ആശുപത്രികളിലായി മലിന ജലം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സ തേടിയിരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts