ബലാൽസംഗം ചെറുത്തു; യുവതിയെ തീ കൊളുത്തി കൊന്നു.

ബെംഗളൂരു: ബലാൽസംഗശ്രമം ചെറുത്ത 23കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു.

യാദഗിരി ജില്ലയിലെ ഷഹാപൂര്‍ നഗരത്തിന് അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്.

കൊലപാതകത്തിന് ശേഷം കീഴടങ്ങിയ നാട്ടുകാരൻ ആയ ഗംഗപ്പയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ മൂന്നിന് അര്‍ദ്ധരാത്രിക്ക് ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ല എന്ന് മനസിലാക്കിയ പ്രതി അവിടെ അതിക്രമിച്ച് കയറിച്ചെല്ലുകയായിരുന്നു.

ബലാത്സംഗ ശ്രമത്തെ യുവതി ശക്തമായി പ്രതിരോധിച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി മോട്ടോര്‍ സൈക്കിളില്‍ നിന്നും എടുത്ത പെട്രോളുമായി തിരിച്ചത്തുകയും യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

യുവതിയുടെ നിലവിളി കേട്ട് ഓടി എത്തിയ അയൽക്കാർ തീ അണച്ച് യുവതിയെ സുരാപുര താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കലബുറഗി ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

ഒക്ടോബര്‍ നാലിന് രാവിലെ യുവതി മരണത്തിന് കീഴടങ്ങി.

മരണത്തിന് മുന്‍പ് തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തിരുന്നു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

മനുഷ്യത്വ രഹിതമായ സംഭവത്തിൽ കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അറിയിച്ചു.ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും എന്നും അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts