ഇനിയെങ്കിലും പുറത്തിറങ്ങല്ലേ…അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ ഹെൽപ്പ് ലൈൻ നമ്പർ ഒരുക്കി ബി.ബി.എം.പി;ഡെലിവറി ചാർജ്ജ് ഇല്ല.

ബെംഗളൂരു: ഈ ലോക്ക് ഡൗൺ കാലത്ത് അവശ്യസാധനങ്ങൾ വാങ്ങാനെന്ന പേരിൽ ആളുകൾ നിരത്തിലിറങ്ങുന്നത് പോലീസിനും മറ്റു സംവിധാനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ആണ് സൃഷ്ടിക്കുന്നത്.


ഇതിനൊരു പരിഹാരമായി ജനങ്ങൾക്ക് അവശ്യസാധനങ്ങൾ നേരിട്ട് വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയുമായി കോർപ്പറേഷൻ മുന്നോട്ട് വന്നിരിക്കുകയാണ്.

അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.).

കോർപ്പറേഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി ആർ. അശോക ഹെൽപ്‌ലൈൻ ഉദ്ഘാടനം ചെയ്തു.

ജനങ്ങൾ വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് ഹെൽപ് ലൈൻ ആരംഭിച്ചത്.

ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് ആവശ്യപ്പെട്ടാൽ ഭക്ഷണമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു തരും.

വാങ്ങുന്ന സാധനത്തിന്റെ കാശ് മാത്രമേ കൊടുക്കേണ്ടതുള്ളൂ. ഡെലിവറി ചാർജ് ഈടാക്കില്ല.

ബി.ജെ.പി. സൗത്ത് എം.പി. തേജസ്വി സൂര്യ, മേയർ ഗൗതം കുമാർ, ഡി.സി.പി. രോഹിണി തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

അവശ്യസാധനങ്ങൾ വാങ്ങാനെന്ന പേരിൽ നിരവധി പേർ വീടിനു പുറത്തിറങ്ങുന്നത് കോവിഡ് വ്യാപനത്തിനിടയാക്കുമോ എന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

ഹെൽപ്‌ലൈൻ നമ്പർ: 080 61914960.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us