ബാറുകളിൽ നിന്ന് മദ്യക്കവർച്ച നിത്യസംഭവമാകുന്നു;കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നഷ്ടമായത് 30000 രൂപയുടെ മദ്യം.

ബെംഗളൂരു: അടച്ചിട്ട ബാറിൽനിന്ന് മദ്യം മോഷണം പോയതായി പരാതി. ദൊഡ്ഡബാനസവാടിയിലെ ബാറിൽനിന്നാണ് 30,000 രൂപ വിലമതിക്കുന്ന 35 കുപ്പി മദ്യം മോഷണം പോയത്.

21-ന് അടച്ചിട്ട ബാർ വെള്ളിയാഴ്ച ജീവനക്കാരൻ പരിശോധിക്കാനെത്തിയപ്പോഴാണ് മദ്യം മോഷണം പോയത് കണ്ടെത്തിയത്.

പിറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ഈ ഭാഗത്ത് സൂക്ഷിച്ച മദ്യമാണ് മോഷണം പോയത്. ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ലോക് ഡൗണിന് ശേഷം നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ബാറുകളിൽ മോഷണം പതിവായിരിക്കുകയാണ്. യശ്വന്തപുര, കമ്മനഹള്ളി തുടങ്ങിയപ്രദേശങ്ങളിലെ ചില ബാറുകളിൽ കഴിഞ്ഞയാഴ്ച മോഷണം നടന്നിരുന്നു.

ബാറുകൾക്ക് സമീപം പോലീസ് പട്രോളിങ്ങ് കർശ്ശനമാക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടിരക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts