ചെന്നൈയിൽ കണ്ടെയ്‌ൻമെന്റ് സോണുകൾ തിരിച്ചെത്തി.

ചെന്നൈ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തമിഴ്‌നാട്ടിൽ 11 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 45 ആയി, ഇതുവരെ കണ്ടെത്തിയ എല്ലാ കേസുകളും രോഗലക്ഷണങ്ങളില്ലാത്തതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലല്ലെന്നും സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. 

രണ്ടാം തരംഗത്തിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ചെന്നൈയിലെ അശോക് നഗറിലെ ആദ്യത്തെ കോവിഡ് -19 കണ്ടെയ്‌ൻമെന്റ് സോൺ പരിശോധന നടത്തിയ ശേഷം, എല്ലാ ഒമിക്‌റോൺ രോഗികളും രണ്ട് ഡോസ് കോവിഡ് -19 വാക്‌സിൻ നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണൻ, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ഗഗൻദീപ് സിംഗ് ബേദി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് മന്ത്രി കണ്ടെയ്‌ൻമെന്റ് സോൺ സന്ദർശിച്ചത്.

അശോക് നഗറിലെ കണ്ടെയ്ൻമെന്റ് സോണിനെ സംബന്ധിച്ചിടത്തോളം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം നഗരത്തിലെ ആദ്യത്തേ കണ്ടെയ്ൻമെന്റ് സോണാണിതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച 10 പേരുടെ ഒരു ക്ലസ്റ്റർ രണ്ടോ മൂന്നോ ദിവസം മുമ്പ് കണ്ടെത്തിയതിനെ തുടർന്ന് പ്രദേശം ണ്ടെയ്ൻമെന്റ് സോണായി വളഞ്ഞതായും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിൽ 129 പേർക്കാണ് എസ്-ജീൻ ഡ്രോപ്പ് ഉണ്ടെന്ന് കണ്ടെത്തിയത്, തുടർന്ന് അവരുടെ സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചു. അതിൽ എൻഐവി 11 ഒഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു ഇതോടെ (മുമ്പത്തെ 34 കേസുകൾ കൂടാതെ) 5 പഴയ കേസുകൾ ഉൾപ്പെടെ, ആകെ 16 പേർ ഇപ്പോൾ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ ഒമിക്‌റോണിന് വേണ്ടി പരിശോധന നടത്തിയ 34 പേരിൽ 29 പേരെ ചികിത്സിച്ച് ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts