അതിവിദഗ്ധമായി കോടികൾ തട്ടിയ മലയാളി പിടിയിൽ

ബെംഗളൂരു: അതിവിദഗ്ധമായി കോടികൾ തട്ടിയ മലയാളി പിടിയിൽ. നഗരത്തിലെ ബിസിനസുകാരനായ വെങ്കട്ടമണി ശാസ്ത്രിയിൽനിന്ന് 7.2 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മലയാളിയായ
രഞ്ജിത്ത് പണിക്കരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തത്.

അന്തർസംസ്ഥാന തട്ടിപ്പുസംഘത്തിലെ മുഖ്യ കണ്ണിയായ തിരുനെൽവേലി സ്വദേശി ഹരിഗോപാലകൃഷ്ണ നാടാരും ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായി. ആറുശതമാനം പലിശയ്ക്ക് 360 കോടി രൂപ വായ്പ നൽകാമെന്ന് വാക്കുനൽകിയാണ് ഇരുവരും പണം തട്ടിയെടുത്തതെന്ന് പോലീസ് വെളിപ്പെടുത്തി.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

വെങ്കട്ടമണി ശാസ്ത്രിയെ കേരളത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ചാണ് ഇടപാട് ഉറപ്പിച്ചത്. 360 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ശാസ്ത്രിക്ക്‌ തട്ടിപ്പുകാർ നൽകിയിരുന്നു. വായ്പ നൽകുന്നതിന് രണ്ടുശതമാനം സർവീസ് ചാർജ് ഇനത്തിൽ 7.2 കോടി രൂപ ശാസ്ത്രിയിൽനിന്ന് ഇവർ വാങ്ങി.

എന്നാൽ, ഇവർ നൽകിയ ഡിമാൻഡ് ഡ്രാഫ്റ്റ് വ്യാജമായിരുന്നതിനാൽ ശാസ്ത്രിക്ക്‌ വായ്പസംഖ്യ ലഭിച്ചില്ല. പണം ചോദിച്ചപ്പോൾ നാടാർ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ശാസ്ത്രി പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ പോലീസ് ഹരിഗോപാലകൃഷ്ണ നാടാരെ കോവളത്തുനിന്ന് അറസ്റ്റുചെയ്തു. ഇയാളിൽനിന്ന്‌ 3.8 കിലോ സ്വർണവും 8.76 ലക്ഷം രൂപയും പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു. പിന്നീട് രഞ്ജിത്ത് പണിക്കരും അറസ്റ്റിലായി. സ്വർണം, പണം, വാഹനം എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തതായി പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts