പത്തോളം ആശുപത്രികളിൽ അലഞ്ഞു, അവസാനം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം;ആംബുലൻസും കിടക്കയും ലഭ്യമാക്കി മുഖ്യമന്ത്രി;കോവിഡ് രോഗി യാത്രയായി..

ബെംഗളൂരു : കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് രാമോഹളളി സ്വദേശി സതീഷിനെ ബന്ധുക്കൾ നഗരത്തിലെ പത്തിലധികം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാൻ ശ്രമിച്ചു, എന്നാൽ അവിടങ്ങളിൽ ഒന്നും ബെഡ് ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്.

ബന്ധുക്കൾ രോഗിയേയും കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് മുൻപിൽ എത്തി പ്രതിഷേധിച്ചു.

മുഖ്യമന്ത്രി ഇടപെടുകയും എം.എസ്.രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്ക ലഭ്യത ഉറപ്പ് വരുത്തുകയും അവിടേക്ക് രോഗിയെ മാറ്റാനുള്ള ആംബുലൻസ് തയ്യാറാക്കുകയും ചെയ്തു.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രോഗി ആംബുലൻസിൽ വച്ച് മരിച്ചു.

കോവിഡ് ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാൻ ശ്രമിച്ചിട്ടും സേവനം ലഭിക്കാതെ ആയതോടെയാണ് അവശനിലയിലായ രോഗിയുമായി ബന്ധുക്കൾ കാവേരിക്ക് മുന്നിൽ എത്തിയത്.

സഹായം കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ കിടന്ന് മരിക്കട്ടെ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത് എന്ന് സതീഷിൻ്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts