ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കന്നഡ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

ബെംഗളൂരു: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കന്നഡ സിനിമ നിർമ്മാതാവ് പ്രകാശിനെ അടുഗോഡി പോലീസ് അറസ്റ്റ് ചെയ്തു.

കർണാടക മിൽക്ക് ഫെഡറേഷനിൽ ജോലി വാഗ്ധാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് പ്രതി തട്ടിയെടുത്തത്.

ഡിസംബറിൽ ആണ് കർണാടക മിൽക്ക് ഫെഡറേഷൻ വിവിധ തസ്തികളിലേക്ക് നിയമന പരീക്ഷകൾ നടന്നത്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ചിക്കബെല്ലാപുരം സ്വദേശി ചരൺ രാജിൽ നിന്നും പ്രതി 20 ലക്ഷം തട്ടിയെടുത്ത കേസിൽ ആണ് പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. കെഎംഎഫി ന്റെ വ്യാജ ലെറ്റർ പാഡ് നൽകിയതോടെയാണ് പ്രതിയുടെ തട്ടിപ്പ് പുറത്തറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts