എക്സ്പ്രസ്സ് വേയിലെയിലെ നിരോധിത വാഹനങ്ങൾ പിടിക്കാൻ പരിശോധന കർശനമാക്കി പോലീസ് 

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് പോലീസ്.

നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യദിനമായ ഇന്നലെ നഗര അതിർത്തിയായ കുമ്പൽഗോഡിൽ ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വിലക്കുള്ള വാഹനങ്ങളെ സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത്.

  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!

ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു റിങ് റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലും മുന്നറിയിപ്പു ബോർഡുകളുമായി ട്രാഫിക് പോലീസ് പരിശോധന ഊർജിതമാക്കി.

മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ അപകടങ്ങൾ വർധിച്ചതോടെയാണ് ഇരുചക്രവാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്താൻ ദേശീയപാത അതോറിറ്റി  തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts