പ്രതിയെ പിടികൂടാൻ കേരളത്തിലേക്ക് പോയ കർണാടക പോലീസ് കേരള പോലീസിന്റെ പിടിയിൽ 

ബെംഗളൂരു : തട്ടിപ്പുകേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ കൊച്ചിയിലെത്തിയ കർണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി.

ഇവർ കർണാടക സൈബർ പോലീസ് സംഘമാണെന്നാണ് സൂചന.

  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്

ബെംഗളൂരുവിലെ ഓൺലൈൻ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന് ഇവർ പ്രതിയെ പിടികൂടി.

എന്നാൽ പ്രതിയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് കർണാടക പോലീസ് പണമെടുത്തതായി പ്രതിയുടെ സുഹൃത്തുക്കൾ സിറ്റി പോലീസ് കമ്മിഷണർക്ക് വിവരം നൽകി.

ഇതിൽ സംശയം തോന്നിയതിന് കൊച്ചി പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽനിന്നുള്ള നിർദ്ദേശപ്രകാരം കളമശ്ശേരി പോലീസ് ഇവരെ അത്താണിയിൽ തടഞ്ഞു.

  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts