മുന്നറിയിപ്പ്: കറുത്ത പാടുകളുള്ള സവോള കഴിക്കുന്നത് ആരോഗ്യത്തിന് അപകടം ? കഴിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് അറിയാം

സവാളയുടെ തൊലി കളയുമ്പോള്‍ പലയിടത്തായി കറുത്ത പാടുകളും വരകളും കാണുന്നത് എന്താണ്? ഇത് ആരോഗ്യത്തിനു അപകടകരമാണോ? ഈ സംശയം നമുക്കെല്ലാവര്‍ക്കും ഉണ്ട്.

സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുക. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം.

മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത്തരം പാടുകള്‍ കാണപ്പെട്ടേക്കാം. തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നതാണ്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ കറികള്‍ക്കായി സവാള അരിയാവൂ. ഫ്രിഡ്ജിനുള്ളിലും ഇതിനു സമാനമായ കറുത്ത പാടുകള്‍ ചിലപ്പോള്‍ കാണാം.

സവാളയുടെ തൊലി കളഞ്ഞതിനുശേഷം നന്നായി കഴുകി പൂപ്പൽ എല്ലാം പോയെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം പാചകത്തിനായി ഉപയോഗിക്കുക. അധികമായി പൂപ്പൽ ഉള്ളവയും കഴുകിയാൽ പോകാത്തവയുമാണെങ്കിൽ അത് കളയുകയാണ് നല്ലത്.

ഫ്രിഡ്ജിനുള്ളില്‍ കാണുന്നത് സ്റ്റാച്ചിബോട്രിസ് ചാര്‍ട്ടറം എന്ന പൂപ്പലാണ്. വിവിധതരം മൈക്രോഫംഗസാണിത്. നനവും തണുപ്പുമുള്ള പ്രതലങ്ങളില്‍ ഇത് സാധാരണയായി കാണപ്പെടുന്നു.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഈ പൂപ്പല്‍ തടയാന്‍ സഹായിക്കും. നമ്മുടെ ആരോഗ്യത്തിന്റെ കാവല്‍ക്കാര്‍ നമ്മള്‍ തന്നെയാണെന്ന് പ്രത്യേകം ഓര്‍ക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
[masterslider id="10"]

Related posts