സമ്മാനപ്പെരുമഴയോടെ ബെംഗളൂരു ക്ലീൻ അപ്പ് ഡ്രൈവ് തുടക്കം: ശുചിത്വ ഡ്രൈവിലെ വിജയികൾക്ക് ഒരു ലക്ഷം രൂപ സമ്മാനം

ബെംഗളൂരു : തലസ്ഥാനത്ത് ശുചിത്വ യജ്ഞത്തിന് ശക്തി കൂടിവരികയാണ്. ബെംഗളൂരു നോർത്ത് അർബൻ കോർപ്പറേഷൻ നവംബർ 8 ന് അതിന്റെ അധികാരപരിധിയിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ശുചിത്വ യജ്ഞം നടത്തും. ഏറ്റവും ഉയർന്ന ശുചിത്വ നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനുപുറമെ, മറ്റ് സമ്മാനങ്ങളും ഉണ്ട്. മറുവശത്ത്, തെരുവിൽ മാലിന്യം വലിച്ചെറിഞ്ഞവരുടെ വീടുകൾക്ക് മുന്നിൽ മാലിന്യം നിക്ഷേപിച്ചുകൊണ്ട് ജിബിഎ പിഴ ഈടാക്കിയിട്ടുണ്ട്. ഹെബ്ബാൽ, പുലകേശിനഗർ, സർവജ്ഞനഗർ, യെലഹങ്ക, ബ്യാതരായണപുര, ദാസറഹള്ളി, രാജരാജേശ്വരി നഗറിന്റെ ചില ഭാഗങ്ങൾ…

Read More

പേരിന് മുന്നിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുത്; ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപിസ്റ്റുകളും ഡോക്ടർമാരല്ലെന്ന് ഹൈക്കോടതി

കൊച്ചി:ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപിസ്റ്റുകളും ഡോക്ടർമാരല്ലെന്ന് ഹൈക്കോടതി. ഇവർ പേരിന് മുന്നിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ഡോക്ടർ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കോടതിയുടെ നിർദേശം. ഡോക്ടർ എന്ന് ഉപയോഗിക്കുന്നത് തടയണം എന്ന ഫിസിക്കൽ മെഡിസിൻ അസോസിയേഷന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.  

Read More

ബെംഗളൂരുവിലെ യാത്രക്കാരെ ലക്ഷ്യമാക്കി പുതിയ വിമാനത്താവളം; കർണാടകയും തമിഴ്‌നാടും തമ്മിൽ പിടിവലി; നടപടികൾ വേഗത്തിലാക്കി കർണാടക

ബെംഗളൂരു : ഐടി നഗരമായ ബെംഗളൂരുവിലെ യാത്രക്കാരെ ലക്ഷ്യമാക്കി പുതിയ വിമാനത്താവളം നിർമിക്കുന്നതിൽ മത്സരിച്ച് കർണാടകയും തമിഴ്‌നാടും. ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം നിർമിക്കാൻ കർണാടക ഒരുങ്ങുമ്പോൾ ബെംഗളൂരു നഗരാതിർത്തിയായ അത്തിബലേയിൽനിന്ന് 50 കിലോ മീറ്ററിനുള്ളിൽ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിൽ പുതിയ വിമാനത്തവളത്തിനുള്ള നടപടിയുമായി തമിഴ്‌നാട് സർക്കാർ മുന്നോട്ടു പോകുകയാണ്. തമിഴ്‌നാടിന്റെ നീക്കം തടയാൻ കർണാടക പുതിയ വിമാനത്താവള നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.വൈദ്യുത വാഹനനിർമാണം അടക്കമുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിച്ച് ഹൊസൂരിനെ വ്യാവസായ കേന്ദ്രമാക്കി മാറ്റാൻ തമിഴ്‌നാട് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ വിമാനത്താവളം…

Read More

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ; ബ്രസീലിയൻ മോഡലിന്‍റെ ചിത്രത്തെക്കുറിച്ച് അറിയില്ലെന്ന് വെളിപ്പെടുത്തൽ

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്തൽ. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തതെന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു. ഫോട്ടോ മാറിയെങ്കിലും മറ്റ് വിവരങ്ങൾ യാഥാർഥ്യമാണെന്നും സ്വീറ്റി കൂട്ടിച്ചേർത്തു .

Read More

മുന്നറിയിപ്പ്: കറുത്ത പാടുകളുള്ള സവോള കഴിക്കുന്നത് ആരോഗ്യത്തിന് അപകടം ? കഴിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് അറിയാം

സവാളയുടെ തൊലി കളയുമ്പോള്‍ പലയിടത്തായി കറുത്ത പാടുകളും വരകളും കാണുന്നത് എന്താണ്? ഇത് ആരോഗ്യത്തിനു അപകടകരമാണോ? ഈ സംശയം നമുക്കെല്ലാവര്‍ക്കും ഉണ്ട്. സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുക. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം. മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത്തരം പാടുകള്‍ കാണപ്പെട്ടേക്കാം. തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നതാണ്. നന്നായി വൃത്തിയാക്കിയ ശേഷം…

Read More

കടുത്തുരുത്തിയിൽ കാ​ര്‍ നി​യ​ന്ത്ര​ണംവി​ട്ട് ക​നാ​ലി​ല്‍ വീ​ണു

കടു​ത്തു​രു​ത്തി: പ​നി ബാ​ധി​ച്ച ഒ​മ്പ​തു വ​യ​സു​കാ​രി മ​ക​ള്‍​ക്ക് മ​രു​ന്ന് വാ​ങ്ങാ​ന്‍ പോ​വു​ക​യാ​യി​രു​ന്ന പി​താ​വും മ​ക​ളും സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണംവി​ട്ട് വെ​ള്ള​മി​ല്ലാ​ത്ത ക​നാ​ലി​ല്‍ വീ​ണു. ഇരുവരും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​രു​ണാ​ശേ​രി ഭാ​ഗ​ത്ത് ഇ​ന്ന​ലെ വൈ​കുന്നേ​രം 4.30നാ​ണ് അ​പ​ക​ടം. സ​മീ​പ​വാ​സി​യാ​യ അ​രു​ണാ​ശേരി താ​ന്നി​നി​ല്‍​ക്കും​ത​ട​ത്തി​ല്‍ സ​ന്തോ​ഷ് (50), മ​ക​ള്‍ നാ​ലാം ക്ലാസ് വി​ദ്യാ​ര്‍​ഥി അ​ല്‍​ഫോ​ന്‍​സ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വെ​ള്ള​മി​ല്ലാ​ഞ്ഞതും ക​നാ​ലി​ല്‍ നി​റ​യെ പു​ല്ല് നി​റ​ഞ്ഞുകി​ട​ന്ന​തും വ​ൻ അ​പ​ക​ട​മൊ​ഴി​വാ​ക്കി. നാ​ട്ടു​കാ​ര​നാ​യ ജോ​ണി​ച്ച​ന്‍ പൂ​മ​ര​ത്തേ​ല്‍ അ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും കാ​ര്‍ ക​യ​റ്റാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​ട​ങ്ങി. പി​ന്നീ​ട് ക്രെ​യി​ന്‍ എ​ത്തി​ച്ചു കാ​ര്‍…

Read More

അശ്ലീല വീഡിയോകൾ ലഭ്യമാക്കുന്ന വെബ് സൈറ്റുകൾ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : രാജ്യത്ത് അശ്ലീല വീഡിയോകൾ ലഭ്യമാക്കുന്ന വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. സമാനമായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി തള്ളിയത്. അശ്ലീല സൈറ്റുകളും ആപ്പുകളും നിരോധിക്കുകയും ഇവരുടെ ഉടമകൾക്ക് എതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക സ്ഥാപനമാണ് ഹർജി നൽകിയത്. എന്നാൽ ഇതേ വിഷയത്തിലുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ അറിയിച്ചതിനെ ത്തുടർന്നാണ് ഹർജി തള്ളിയത്.

Read More

സർക്കാർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിലെ ഡെപ്യൂട്ടി കമ്മ‌ിഷണറുടെ (ഡിസി) ഓഫീസിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ കർഷകൻ തീകൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു കെആർ പേട്ട് താലൂക്കിലെ മൂഡനഹള്ളി ഗ്രാമത്തിൽ നിന്നുള്ള എം.ഡി. മഞ്ചെഗൗഡ(55)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വർഷങ്ങൾക്കുമുൻപ് ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച്, മാണ്ഡ്യയിലെ ഡിസി ഓഫീസിന് എതിർവശത്തുള്ള കാവേരി പാർക്കിൽവെച്ച് മഞ്ചെഗൗഡ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ഉടൻ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചു. 60 ശതമാനം പൊള്ളലേറ്റ അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി…

Read More

ഇടുക്കിയില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ ഡിഎംകെ; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിഎംകെ. പാർട്ടി ചിഹ്നത്തിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരള ഘടകം അറിയിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിൽ മത്സരിക്കും. ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും മത്സരിക്കും. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്‍റെ ആനുകൂല്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ മൂന്നാറിലും, ഉപ്പുതറയിലും ഡിഎംകെ ഓഫീസ് തുറന്നു. കഴിഞ്ഞ ലേക്സഭ തെരഞ്ഞെടുപ്പിൽ…

Read More

മെ​ഡി​ക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റു​ക​ൾ ത​ക​രാ​റി​ൽ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റു​ക​ൾ അ​ടി​ക്ക​ടി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ന്ന​ത് രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗി​ക​ൾ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യി​രു​ന്നു . 21, 22 വാ​ർ​ഡു​ക​ളി​ലെ ലി​ഫ്റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ത​ക​രാ​റി​ലാ​യ​ത്. 21-ാം വാ​ർ​ഡി​ലെ ലി​ഫ്റ്റ് ഒ​രു ദി​വ​സം അ​ഞ്ചും ആ​റും പ്രാ​വ​ശ്യ​മെ​ങ്കി​ലും കേ​ടാ​കു​മെ​ന്നാ​ണ് പ​റ​യു​ന്നു. ഈ ​സ​മ​യ​ത്തൊ​ക്കെ രോ​ഗി​ക​ളും ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കും. പി​ന്നീ​ട് മെ​ക്കാ​നി​ക്കി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ലി​ഫ്റ്റി​നു​ള്ളി​ൽ​നി​ന്നും പു​റ​ത്തെ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും ലി​ഫ്റ്റ് കേ​ടാ​കു​ക​യും ഇ​തി​നു​ള്ളി​ൽ വ​യോ​ധി​ക രോ​ഗി​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും അ​ര​മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്‌​ധ​നെ വി​ളി​ച്ചുവ​രു​ത്തി​യാ​ണ് ആ​ളു​ക​ളെ പു​റ​ത്തേ​ക്കി​റ​ക്കി​യ​ത്.…

Read More
Click Here to Follow Us