ബെംഗളൂരുവിലെ യാത്രക്കാരെ ലക്ഷ്യമാക്കി പുതിയ വിമാനത്താവളം; കർണാടകയും തമിഴ്‌നാടും തമ്മിൽ പിടിവലി; നടപടികൾ വേഗത്തിലാക്കി കർണാടക

ബെംഗളൂരു : ഐടി നഗരമായ ബെംഗളൂരുവിലെ യാത്രക്കാരെ ലക്ഷ്യമാക്കി പുതിയ വിമാനത്താവളം നിർമിക്കുന്നതിൽ മത്സരിച്ച് കർണാടകയും തമിഴ്‌നാടും.

ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം നിർമിക്കാൻ കർണാടക ഒരുങ്ങുമ്പോൾ ബെംഗളൂരു നഗരാതിർത്തിയായ അത്തിബലേയിൽനിന്ന് 50 കിലോ മീറ്ററിനുള്ളിൽ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിൽ പുതിയ വിമാനത്തവളത്തിനുള്ള നടപടിയുമായി തമിഴ്‌നാട് സർക്കാർ മുന്നോട്ടു പോകുകയാണ്.

തമിഴ്‌നാടിന്റെ നീക്കം തടയാൻ കർണാടക പുതിയ വിമാനത്താവള നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.വൈദ്യുത വാഹനനിർമാണം അടക്കമുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിച്ച് ഹൊസൂരിനെ വ്യാവസായ കേന്ദ്രമാക്കി മാറ്റാൻ തമിഴ്‌നാട് ശ്രമിക്കുന്നുണ്ട്.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ഇതിന്റെ ഭാഗമായിട്ടാണ് പുതിയ വിമാനത്താവളം ആരംഭിക്കുന്നതെന്നാണ് വിശദീകരണമെങ്കിലും ബെംഗളൂരു നഗരത്തിന്റെ തെക്കൻ ഭാഗത്ത് നിന്നുള്ള യാത്രക്കാരെയാണ് പുതിയ വിമാനത്താവളത്തിലൂടെ തമിഴ്‌നാട് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ഇതിനെ ചെറുക്കാൻ ബെംഗളൂരുവിന്റെ തെക്കൻ മേഖലയിൽ തന്നെയാണ് കർണാടക പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നത്.

ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബിയാൽ) വ്യോമയാന മന്ത്രാലയവും തമ്മിലുള്ള കരാർ പ്രകാരം ബെംഗളൂരുവിലെ നിലവിലെ വിമാനത്താവളത്തിന് 150 കിലോ മീറ്റർ പരിധിയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് ബിയാലിന്റെ സമ്മതപത്രം വേണം.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

2033 വരെ ഈ സ്ഥലപരിധിയിൽ വിമാനത്താവളം നിർമിക്കുന്നതിനുള്ള അവകാശം ബിയാലിനാണ്. അതിനാൽ മത്സരത്തിൽ ഇപ്പോളും കർണാടകത്തിന് തന്നെയാണ് മേൽക്കൈ. ബെംഗളൂരുവിലെ പുതിയ വിമാനത്താവള പദ്ധതി 2033-ലും പൂർത്തിയായില്ലെങ്കിൽ സ്ഥിതിമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts