സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ യുവാവ് മുങ്ങി മരിച്ചു

ബെംഗളൂരു: ഉടുപ്പി ട്രാസി-മറവന്തെ ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു. ഗഡഗ് സ്വദേശി പി.എം.പീർ നഡഫ് (21) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാരായ സിറാജ്, സിദ്ധപ്പ എന്നിവർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു പീർ.

കരയോട് ചേർന്ന് കുളിക്കും മുമ്പേ പാറപ്പുറത്ത് കയറി മൂവരുടെയും സെൽഫി എടുക്കുന്നതിനിടെ പീർ തെന്നി കടലിൽ വീഴുകയായിരുന്നു.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ശക്തമായ തിരയിൽ കാണാതായ യുവാവിനായി പോലീസ്, അഗ്നിശമന സേന, സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം ഗംഗോളിയും സംഘവും, നീന്തൽ വിദഗ്ധൻ ദിനേശ് ഖാർവിയും സംഘവും രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ബുധനാഴ്ച കച്ചുഗോഡയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഗഡകിൽ നിന്ന് ജോലിക്കായി വന്ന യുവാവ് കൗപ് മുദ്രഗഡിയിലായിരുന്നു താമസം.

നാട്ടുകാരനായ സിറാജ് ലോറിയുമായി വന്നതറിഞ്ഞ് അതിൽ നാട്ടിലേക്ക് പോവാനുള്ള ഒരുക്കൾക്കിടെയാണ് മരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts