സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ യുവാവ് മുങ്ങി മരിച്ചു

ബെംഗളൂരു: ഉടുപ്പി ട്രാസി-മറവന്തെ ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു. ഗഡഗ് സ്വദേശി പി.എം.പീർ നഡഫ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാരായ സിറാജ്, സിദ്ധപ്പ എന്നിവർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു പീർ. കരയോട് ചേർന്ന് കുളിക്കും മുമ്പേ പാറപ്പുറത്ത് കയറി മൂവരുടെയും സെൽഫി എടുക്കുന്നതിനിടെ പീർ തെന്നി കടലിൽ വീഴുകയായിരുന്നു. ശക്തമായ തിരയിൽ കാണാതായ യുവാവിനായി പോലീസ്, അഗ്നിശമന സേന, സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം ഗംഗോളിയും സംഘവും, നീന്തൽ വിദഗ്ധൻ ദിനേശ് ഖാർവിയും സംഘവും രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച കച്ചുഗോഡയയിൽ…

Read More

ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത. ദേശീയ സമുദ്രഗവേഷണ കേന്ദ്ര സംഘമാണ് മുന്നറിയിപ്പു നല്‍കിയത്. 2.3 മീറ്റര്‍വരെ തിരമാലകള്‍ ഉയരാമെന്നാണ് മുന്നറിയപ്പ്. തീരദേശത്തുള്ളവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം. കടല്‍ തീരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദേശീയ സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നും. കടലേറ്റം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറണമെന്നും ഹാര്‍ബറിലുള്ള ബോട്ടുകളും വള്ളങ്ങളും സുരക്ഷിത അകലത്തില്‍ കെട്ടിയിടണമെന്നും നിര്‍ദേശം. നാളെ രാത്രിവരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Read More

കാർവാർ കടൽത്തീത്ത് ചാകര

ബെംഗളൂരു: മികച്ച വാണിജ്യ മൂല്യമുള്ള ഗ്രൂപ്പർ മത്സ്യത്തിന്റ ചാകര കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിലുടനീളം കണ്ടെത്തി, ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികളും വിദഗ്ധരും തമ്മിൽ തർക്കം ആരംഭിച്ചു. ആഗോള താപനമാണ് ഇതിന് കാരണമെന്ന് ചിലർ പറയുമ്പോൾ, ഇതിനോട് സമുദ്ര ജീവശാസ്ത്ര വിദഗ്ധർ വിയോജിക്കുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാറില്ല. ഇവർ വല വീശിയിട്ട് രണ്ട് മാസത്തിലേറെയായി. കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നതിനാൽ കടൽ വളരെ പ്രക്ഷുബ്ധമാണ്. ഗ്രൂപ്പർ ഫിഷ് ആഴത്തിലുള്ള വെള്ളത്തിൽ നീന്തുന്ന മൽസ്യമാണെങ്കിലും. ആഴത്തിലുള്ള വെള്ളത്തിന് തണുപ്പ്…

Read More

കാർ കടലിലേക്ക് മറിഞ്ഞ് 28കാരൻ മരിച്ചു, മറ്റൊരാളെ കാണാതായി.

ബെംഗളൂരു: ശനിയാഴ്ച രാത്രി മറവന്തയിൽ കാർ കടലിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. രമേഷ് ആചാര്യ നേരമ്പള്ളിയുടെ മകൻ വിരാജ് ആചാര്യ (28) ആണ് മരിച്ചത്. കുന്ദാപുരിൽ മാർബിൾ ബിസിനസ് നടത്തുന്ന രമേശിന് ബീജാഡിയിലെ ഗോലിബെട്ടുവിലാണ് താമസം. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കോട്ടേശ്വരയിൽ നിന്ന് ബൈന്ദൂരിലേക്ക് പോവുകയായിരുന്നുവെന്നു ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗം ജീവനക്കാർ ഞായറാഴ്ച രാവിലെയാണ് കടലിൽ വീണ കാർ കരയ്ക്ക് കയറ്റിയത്. കനത്ത മൂടൽമഞ്ഞ് കാരണം കാർ ഓടിച്ച വിരാജിന് മുന്നിലെ…

Read More
Click Here to Follow Us