കാർവാർ കടൽത്തീത്ത് ചാകര

ബെംഗളൂരു: മികച്ച വാണിജ്യ മൂല്യമുള്ള ഗ്രൂപ്പർ മത്സ്യത്തിന്റ ചാകര കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിലുടനീളം കണ്ടെത്തി, ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികളും വിദഗ്ധരും തമ്മിൽ തർക്കം ആരംഭിച്ചു. ആഗോള താപനമാണ് ഇതിന് കാരണമെന്ന് ചിലർ പറയുമ്പോൾ, ഇതിനോട് സമുദ്ര ജീവശാസ്ത്ര വിദഗ്ധർ വിയോജിക്കുകയാണ്.

കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാറില്ല. ഇവർ വല വീശിയിട്ട് രണ്ട് മാസത്തിലേറെയായി. കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നതിനാൽ കടൽ വളരെ പ്രക്ഷുബ്ധമാണ്. ഗ്രൂപ്പർ ഫിഷ് ആഴത്തിലുള്ള വെള്ളത്തിൽ നീന്തുന്ന മൽസ്യമാണെങ്കിലും. ആഴത്തിലുള്ള വെള്ളത്തിന് തണുപ്പ് കൂടുന്നതിനാലാണ് അവർ കരയിലേക്ക് വന്നത്, എന്നാണ് പ്രാദേശിക മത്സ്യത്തൊഴിലാളി പ്രകാശ് ബനാലിക്കർ പറയുന്നത്.

തീരത്ത് മത്സ്യം കണ്ടെത്തിയതോടെ പലരും സന്തോഷത്തിലായിരുന്നു. ഈ മത്സ്യങ്ങളെ കരയിൽ പിടിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് എന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു. മൺസൂൺ കാലത്ത് സംഭവിക്കുന്ന ഉയർച്ച പ്രക്രിയ മൂലമാണ് ഗ്രൂപ്പർ മത്സ്യങ്ങൾ കരയിലേക്ക് വരുന്നതെന്ന് ധാർവാഡിലെ കർണാടക സർവകലാശാലയിലെ മറൈൻ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശിവകുമാർ ഹരഗി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us