ബർമിങ്ഹാം: 22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീണു. കോമൺവെൽത്ത് ഗെയിംസിന്‍റെ സമാപന ചടങ്ങിൽ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമൽ, ബോക്സർ നിഖത് സരിൻ എന്നിവർ ഇന്ത്യൻ പതാക ഉയർത്തി. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായിയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിനോട് വിടപറയുന്നത്. ഇന്ത്യ ഇത്തവണ നാലാം സ്ഥാനത്താണ്. 2018ൽ 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
67 സ്വർണവും 57 വെള്ളിയും 54 വെങ്കലവുമടക്കം 178 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ ഇംഗ്ലണ്ട് 66 വെള്ളിയും 53 വെങ്കലവുമടക്കം 175 മെഡലുകളുമായി രണ്ടാം സ്ഥാനത്തെത്തി. 26 സ്വർണവും 32 വെള്ളിയും 34 വെങ്കലവുമായി 92 മെഡലുകളുമായി കാനഡയാണ് മൂന്നാമത്.
കഴിഞ്ഞ ദിവസം നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ബാഡ്മിന്‍റണിൽ ഹാട്രിക് സ്വർണ മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. വനിതാ സിംഗിൾസിലും പുരുഷ സിംഗിൾസിലും പിവി സിന്ധുവും ലക്ഷ്യ സെന്നും സ്വർണം നേടിയപ്പോൾ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം സ്വർണം നേടി. ടേബിൾ ടെന്നീസിൽ അചന്ത ശരത് കമൽ സ്വർണവും ഇതേ ഇനത്തിൽ വെങ്കലം നേടി ഇന്ത്യയുടെ സത്യൻ ജ്ഞാനശേഖരൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Related posts
-
വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ വോട്ടര്മാര്ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക... -
ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും”ഹോം ഗ്രൗണ്ടിൽ”നേർക്കുനേർ;മൽസരത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ !
ബെംഗളൂരു : വീണ്ടും ചിരവൈരികൾ നഗരത്തിൽ ഏറ്റു മുട്ടുന്നു, ബെംഗളൂരു എഫ്സിയുടെ... -
പണം നൽകാൻ വിസമ്മതിച്ചു; മെട്രോയിൽ യുവാവിന് നേരെ തുണിപൊക്കി കാട്ടി ട്രാൻസ്ജെന്റർ
ന്യൂഡൽഹി: പണം നല്കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ...