ഗതാഗതം സുഗമമാക്കുന്നതിന് ഔട്ടർ റിംഗ് റോഡിൽ പുതിയ അറിയിപ്പുമായി ബി ബി എം പി

ബെംഗളൂരു: ഗതാഗതം സുഗമമാക്കുന്നതിന് ഔട്ടർ റിംഗ് റോഡിൽ (ORR) പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

സർവീസ് റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും ‘നോ പാർക്കിംഗ്’ സൈൻ ബോർഡുകൾ സ്ഥാപിക്കാനും അനുമതി നൽകരുതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് ഗിരിനാഥ് പറഞ്ഞു. ഗതാഗത നിയന്ത്രണ നടപടികളും കനത്ത മഴ കാരണം വർധിച്ച റോഡിലെ കുഴികൾ ശരിയാക്കലും ചർച്ച ചെയ്യാനാണ് ആഭ്യന്തര സെക്രട്ടറി രജനീഷ് ഗോയൽ വിളിച്ച യോഗം ചേർന്നത്. സിറ്റി പോലീസ് കമ്മീഷണർ, BWSSB മേധാവി, ബെസ്‌കോം മാനേജിംഗ് ഡയറക്ടർ എന്നിവർ പങ്കെടുത്തു.

  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു

വെറ്റ് മിക്സ് ഇടാനും കുഴികൾ തൽക്കാലം മൂടാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാൻ റോഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് എൻജിനീയർക്ക് ഗിരിനാഥ് നിർദേശം നൽകി. നടപ്പാത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. വഴിയോരക്കച്ചവടക്കാർ, ഒഴിഞ്ഞ സ്ഥലങ്ങളിൽ മറ്റ് സിവിൽ ഏജൻസികൾ സ്ഥാപിച്ച വസ്തുക്കൾ എന്നിവ നീക്കം ചെയ്യാനും നടപ്പാതകളിലും റോഡുകളിലും നിർമാണ അവശിഷ്ടങ്ങൾ ഉപേക്ഷിച്ചവരിൽ നിന്ന് പിഴ ഈടാക്കാനും ഗിരിനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
[masterslider id="10"]

Related posts