ഐഎഎസ് ഉദ്യോഗസ്ഥനെ ജയിലിലേക്ക് അയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: കർണാടക ഹൈക്കോടതി

ബെംഗളൂരു : മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ കോടതി ഉത്തരവുകൾ അനുസരിക്കാത്ത പ്രവണതയെ നിരാകരിച്ച്, കോടതിയലക്ഷ്യത്തിന് ഐഎഎസ് ഉദ്യോഗസ്ഥനെ ജയിലിലേക്ക് അയക്കേണ്ട സമയമായെന്ന് കർണാടക ഹൈക്കോടതി തിങ്കളാഴ്ച വാക്കാൽ നിരീക്ഷിച്ചു.

മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ ലയിപ്പിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

വാദത്തിനിടെ, മുൻ ഹിയറിംഗിൽ പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി (നഗരവികസന വകുപ്പ്) രാകേഷ് സിംഗ്, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ എം എസ് അർച്ചന എന്നിവർ കോടതിയിൽ ഹാജരായി. ജീവനക്കാരുടെ സംഘടനയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts