വോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവം, 2 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: വോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ്, ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ എസ് രംഗപ്പ എന്നിവരെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വോട്ടർമാരുടെ വിവര ചോർച്ചയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബർ 17-ന്, ചിലുമേ എജ്യുക്കേഷണൽ കൽച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ട്രസ്റ്റ് എന്ന എൻജിഒ, ബിബിഎംപി പ്രദേശങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങളുടെ മറവിൽ ബെംഗളൂരു നഗരത്തിലെ വോട്ടർമാരുടെ വിവരങ്ങൾ…

Read More

ഐഎഎസ് ഉദ്യോഗസ്ഥനെ ജയിലിലേക്ക് അയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: കർണാടക ഹൈക്കോടതി

ബെംഗളൂരു : മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ കോടതി ഉത്തരവുകൾ അനുസരിക്കാത്ത പ്രവണതയെ നിരാകരിച്ച്, കോടതിയലക്ഷ്യത്തിന് ഐഎഎസ് ഉദ്യോഗസ്ഥനെ ജയിലിലേക്ക് അയക്കേണ്ട സമയമായെന്ന് കർണാടക ഹൈക്കോടതി തിങ്കളാഴ്ച വാക്കാൽ നിരീക്ഷിച്ചു. മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ ലയിപ്പിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. വാദത്തിനിടെ, മുൻ ഹിയറിംഗിൽ പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി (നഗരവികസന വകുപ്പ്) രാകേഷ്…

Read More

ബെംഗളൂരുവിലെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും മേൽനോട്ടം വഹിക്കാൻ ഇനി എട്ട് ഐഎഎസ് ഉദ്യോഗസ്ഥർ

ബെംഗളൂരു : ബിബിഎംപിയുടെ എട്ട് സോണുകളിൽ കോവിഡ് -19 നിരീക്ഷണത്തിനും നിയന്ത്രണ നടപടികൾക്കും മേൽനോട്ടം വഹിക്കാൻ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സോണൽ കോർഡിനേറ്റർമാരായി നിയമിച്ചു. ജെ രവിശങ്കർ (കിഴക്ക്), ഉജ്വൽ കുമാർ ഘോഷ് (പടിഞ്ഞാറ്), ഡോ രവികുമാർ സുർപൂർ (ബൊമ്മനഹള്ളി), വി അൻബുകുമാർ (യെലഹങ്ക), ശിവയോഗി കലാസാദ് (സൗത്ത്), ഡോ എൻ മഞ്ജുള (മഹാദേവപുര), ഡോ പി സി ജാഫർ (ദാസറഹള്ളി), ഡോ ആർ വിശാൽ ( ആർആർ നഗർ) എന്നിവരെയാണ് നിയമിച്ചത്. സോണൽ കോർഡിനേറ്റർമാർ കോവിഡ് സംബന്ധമായ നടപടികൾ…

Read More
Click Here to Follow Us