ജമ്മു കശ്മീരിൽ നിന്നുള്ള ഹിസ്ബുൾ മുജാഹിദ്ദീൻ അംഗം ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു : കർണാടക, ജമ്മു കശ്മീർ പോലീസിന്റെ സംയുക്ത ഓപ്പറേഷനിൽ ഹിസ്ബുൾ മുജാഹിദ്ദീൻ അംഗമെന്ന് പറയപ്പെടുന്ന ഒരാൾ ബെംഗളൂരുവിൽ പിടിയിലായി. പ്രതിയായ താലിബ് ഹുസൈനെ ജൂൺ അഞ്ചിന് അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സായുധ സേനയുടെ വേട്ടയാടൽ ശക്തമാക്കിയതിനാൽ ഹുസൈൻ ഭാര്യയോടും മക്കളോടും ഒപ്പം ജമ്മു കശ്മീരിൽ നിന്ന് പലായനം ചെയ്യുകയും ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയുമായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

കർണാടക തലസ്ഥാനത്തെ ശ്രീരാംപുരയിലെ ഒരു പള്ളിയിൽ അഭയം പ്രാപിച്ച ഹുസൈൻ വെള്ളിയാഴ്ചകളിൽ പ്രാർത്ഥനയ്ക്കിടെ പ്രഭാഷണം നടത്താറുണ്ടായിരുന്നു. ഹുസൈന്റെ അറസ്റ്റ് ജൂൺ 7 ചൊവ്വാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്ഥിരീകരിച്ചു. തീവ്രവാദിയെ അറസ്റ്റ് ചെയ്തോ എന്ന ചോദ്യത്തിന്, “അതെ” എന്ന് ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ജമ്മു കശ്മീർ പോലീസിന് ആവശ്യമായ എന്ത് സഹായവും ഞങ്ങൾ നൽകും. മുമ്പ് സിർസിയിലും ഭട്കലിലും ഇത്തരം അറസ്റ്റുകൾ നടന്നിട്ടുണ്ട്. ജമ്മു കശ്മീർ പോലീസ് ഇത് വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts