ബെംഗളൂരുവിൽ മലയാളി അന്തരിച്ചു 

ബെംഗളൂരു: കായംകുളം പുല്ലുകുളങ്ങര ആറ്റൂർ വീട്ടിൽ കെ. ഹർഷൻ (67) ബംഗളൂരുവിൽ നിര്യാതനായി. മുരുകേഷ് പാളയ കാവേരിനഗർ ഹർഷ നിവാസിലായിരുന്നു താമസം. ഭാര്യ: ലളിത. മകൾ: സരിക ഹർഷൻ. മരുമകൻ: ശ്യാം സഹോദരങ്ങൾ: സോമലത സുഭാഷ് പണിക്കർ, അസീന ഉണ്ണികൃഷ്ണൻ, സോയാ കുട്ടപ്പൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ.

Read More

ജനറൽ കംപാർട്ട്മെന്റിലെ യാത്രക്കാർക്ക് ഇനി കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാം 

തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റിൽ യാത്രചെയ്യുന്നവർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കാൻ ഒരുങ്ങി റെയിൽവേ. 20 രൂപയ്ക്ക് പൂരി-ബജി- അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും ലഭിക്കും. സ്നാക് മീലിൽ ഊണ്, ചോലെ-ബട്ടൂര, പാവ് ബാജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റർ വെള്ളവും ലഭിക്കും. പ്ലാറ്റ്ഫോമുകളിൽ ഐആർസിറ്റിസി പ്രത്യേക കൗണ്ടറുകൾ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും. വിജയകരമാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ…

Read More

ബീയർ ഇനി പൊടി രൂപത്തിൽ എത്തും

വളരെ എളുപ്പത്തിൽ ഒരു ഗ്ലാസ് ബീയർ ഉണ്ടാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? എന്നാൽ ഇനി അതു സാധ്യമാണ്. ദ്രവരൂപത്തിൽ ആളുകളിലേക്ക്‌ എത്തിയിരുന്ന ബീയർ ഇനി പാക്കറ്റിൽ പൊടിരൂപത്തിൽ എത്തും. ഒരു ബീയർ കുടിക്കണമെന്നു തോന്നിയാൽ ഒരു ഗ്ലാസ്സിലേക്ക് പൊടിയിട്ടതിനു ശേഷം വെള്ളമൊഴിച്ചു നല്ലപോലെ കുലുക്കിയെടുത്താൽ മതിയെന്നു ചുരുക്കം. ജർമൻ കമ്പനിയായ ന്യൂസെല്ലർ ക്ലോസ്റ്റർ ബ്രൂവറിയാണ് ഈ പൗഡർ ബീയറിന്റെ കണ്ടുപിടുത്തത്തിന് പുറകിൽ. ലോകത്തിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം എന്നാണ് കമ്പനിയുടെ അവകാശവാദം. വളരെ എളുപ്പം ബീയർ തയാറാക്കാമെന്നതും ഒരു സ്ഥലത്തുംനിന്നു മറ്റൊരു സ്ഥലത്തേക്കു…

Read More

ആറു വയസുകാരി ഉറക്കത്തിൽ നടന്നത് മൂന്നു കിലോ മീറ്റർ 

ബെംഗളൂരു: ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ആറു വയസുകാരി നടന്നത് മൂന്ന് കിലോമീറ്റർ. ഉണർന്നപ്പോൾ പാതയോരത്ത് നിന്ന ആറു വയസുകാരിയെ അർധരാത്രി ആ വഴി വന്ന ബാർ ഉടമ രക്ഷിതാക്കളെ ഏൽപിച്ചു. ഉടുപ്പി ജില്ലയിൽ ഡബ്ബെകട്ടെ-തെക്കട്ടെയിൽ ബുധനാഴ്ച രാത്രി രണ്ടോടെയാണ് സംഭവം. കച്ചവടം കഴിഞ്ഞ് ജീവനക്കാരോടൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചർക്കോട്ടിഗെയിൽ അർച്ചന ബാർ-റസ്റ്റോറന്റ് നടത്തുന്ന വിശ്വനാഥ പൂജാരിയാണ് പെൺകുട്ടിയെ കണ്ടത്. സ്വാമി കൊറഗജ്ജ ക്ഷേത്രത്തിലേക്കുള്ള വഴി  ബോർഡിനടുത്ത് പൂർണ നഗ്നയായി നിൽക്കുന്ന കുട്ടിയെ കണ്ട് ആദ്യം ഞെട്ടി. ഇറങ്ങി അന്വേഷിച്ചപ്പോൾ കുട്ടി വീട് പറഞ്ഞു. കുഞ്ഞിനെയുമെടുത്ത്…

Read More

1 കോടി നഷ്ടപരിഹാരം; രമ്യ നൽകിയ ഹർജി തള്ളി; ഹോസ്റ്റൽ ആൺകുട്ടികളെ ആവശ്യമുണ്ട് സിനിമാ നാളെ റിലീസ്

ബെംഗളൂരു; വ്യത്യസ്തമായ പ്രൊമോഷനുകൾ, താരനിര, ഗാനം, പോസ്റ്റർ, ട്രെയിലർ എന്നിവയുൾപ്പെടെയുള്ള സവിശേഷമായ ആശയത്തിലൂടെ ‘ഹോസ്റ്റൽ ബോയ്സ് വാണ്ടഡ്’ എന്ന ചിത്രം കന്നഡ സിനിമാ വ്യവസായത്തിൽ ചർച്ചയായിരുന്നു. എന്നാൽ തന്റെ അനുവാദമില്ലാതെ ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ചതെന്നും അതിനാൽ ‘ ഹോസ്റ്റൽ ഹുഡുഗാരു ബേകഗിദ്ദരേ ‘ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ പരാതിയുമായി നടിയും മുൻ എം.പിയുമായ ദിവ്യ സ്പന്ദന രംഗത്തെത്തിയിരുന്നു. നഷ്ടപരിഹാരമായി 1 കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇപ്പോഴിതാ രമ്യയുടെ അപേക്ഷ നിരസിച്ചതോടെ ‘ഹോസ്റ്റൽ ബോയ്സ് വാണ്ടഡ്’ ടീമിന് വലിയ ആശ്വാസമായിരിക്കുകയാണ്.…

Read More

ബസിൽ തിങ്ങിനിറഞ്ഞ് യാത്രക്കാർ; ടിക്കറ്റ് നൽകാൻ സീറ്റിന് മുകളിൽ കയറി കെഎസ്ആർടിസി ബസ് കണ്ടക്ടർ

ബെംഗളൂരു: ബസിൽ യാത്രക്കാർ തിങ്ങിനിറഞ്ഞതിനാൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാൻ പാടുപെട്ട് കെഎസ്ആർടിസി ബസ് കണ്ടക്ടർ. റായ്ച്ചൂരിലെ ലിംഗാസൂരിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനായി കണ്ടക്ടർ സീറ്റിന് മുകളിൽ കയറി നിൽക്കുന്ന നിസ്സഹമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുദഗൽ-മുടേനൂർ റൂട്ടിലെ കെഎസ്ആർടിസി ബസിൽ യാത്രചെയ്യുന്ന ഒരു യാത്രക്കാരനാണ് വീഡിയോ പങ്കുവെച്ചത്. കർണാടകയിൽ ശക്തി പദ്ധതി ആരംഭിച്ചതിന് ശേഷം കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. ശക്തി പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 16 കോടിയിലധികം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസി…

Read More

സ്പീക്കർ യു ടി ഖാദറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

ബെംഗളൂരു: മോശം പെരുമാറ്റത്തിന് 10 ബി.ജെ.പി എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദറിനെതിരെ ബി.ജെ.പിയും ജനതാദളും അവിശ്വാസ പ്രമേയം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പ്രിസൈഡിംഗ് ഓഫീസറായി ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിനുള്ളിലാണ് സ്പീക്കർ യു ടി ഖാദറിനെതിരെ അവിശ്വാസ പ്രമേയം ആവശ്യപ്പെട്ട് ബിജെപിയും ജെഡിഎസും ബുധനാഴ്ച നോട്ടീസ് നൽകിയിരിക്കുന്നത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർക്ക് സഭാംഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതായി നിയമസഭാ സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നു. ജെഡി(എസ്)ലെ എച്ച്‌ഡി കുമാരസ്വാമി ഉൾപ്പെടെയുള്ള എംഎൽഎമാരാണ് നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. 10 ബിജെപി…

Read More

നഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരിൽ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് കരുതുന്ന സംഘത്തിലെ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോര്‍ട്ട്. സുല്‍ത്താന്‍പാളയ സ്വദേശിയായ മുഹമ്മദ് ജുനൈദാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. അഫ്ഗാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നാണ് ഇയാള്‍ ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും സൂചന. ഭീകരാക്രമണപദ്ധതിയുടെ മുഖ്യസൂത്രധാരന്‍ ജുനൈദാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ലഷ്‌കര്‍ ഭീകരരുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്. 2021-ല്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ ഇയാള്‍ അഫ്ഗാനില്‍ നിന്നാണ് ബെംഗളൂരുവിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിലവില്‍ പോലീസ് ജുനൈദിനെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹെബ്ബാള്‍…

Read More

ചോക്ലേറ്റുകളിലൂടെ ലഹരി ബിസിനസ്‌; കയ്യോടെ പിടികൂടി പോലീസ്

ബെഗളൂരു: നഗരത്തിലെ രണ്ട് പെട്ടിക്കടകളിൽ നിന്ന് വിൽപനയക്ക്‌ വച്ചിരുന്ന ലഹരി കലർന്ന 100 കിലോഗ്രാം ചോക്ലേറ്റുകൾ പോലീസ് പിടികൂടി. ഇരു കടകളിലും അനുഭവപ്പെടുന്ന തിരക്ക് ശ്രദ്ധയിൽ പെട്ടവർ പോലീസിന് വിവരം നൽകുകയായിരുന്നു. സ്കൂൾ, കോളേജ് വിടുന്ന സമയങ്ങളിൽ കുട്ടികൾ ചോക്ലേറ്റുകൾക്ക് ഈ കടകളിൽ എത്തുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. കട ഉടമകൾക്ക് എതിരെ പോലീസ് കേസ് എടുത്തു. ചോക്ലേറ്റ് രാസ പരിശോധനക്ക് അയച്ചു. ഏത് തരം,എത്ര ലഹരി കലർത്തിയാണെന്ന് അറിയാനാണിത്. നഗരത്തിൽ പുകയില ഉൽപന്നങ്ങൾ നിരോധം ലംഘിച്ച് 707 പേർക്ക് എതിരെ കഴിഞ്ഞ…

Read More

ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ

ചെന്നൈ:  ആറ് വയസുകാരനെ ബലത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പോലീസിന്റെ പിടിയിലായത്. ജൂലൈ 16 മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എം പ്രകാശിന്റെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യാൻ…

Read More
Click Here to Follow Us