ബീയർ ഇനി പൊടി രൂപത്തിൽ എത്തും

വളരെ എളുപ്പത്തിൽ ഒരു ഗ്ലാസ് ബീയർ ഉണ്ടാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? എന്നാൽ ഇനി അതു സാധ്യമാണ്. ദ്രവരൂപത്തിൽ ആളുകളിലേക്ക്‌ എത്തിയിരുന്ന ബീയർ ഇനി പാക്കറ്റിൽ പൊടിരൂപത്തിൽ എത്തും. ഒരു ബീയർ കുടിക്കണമെന്നു തോന്നിയാൽ ഒരു ഗ്ലാസ്സിലേക്ക് പൊടിയിട്ടതിനു ശേഷം വെള്ളമൊഴിച്ചു നല്ലപോലെ കുലുക്കിയെടുത്താൽ മതിയെന്നു ചുരുക്കം. ജർമൻ കമ്പനിയായ ന്യൂസെല്ലർ ക്ലോസ്റ്റർ ബ്രൂവറിയാണ് ഈ പൗഡർ ബീയറിന്റെ കണ്ടുപിടുത്തത്തിന് പുറകിൽ. ലോകത്തിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം എന്നാണ് കമ്പനിയുടെ അവകാശവാദം. വളരെ എളുപ്പം ബീയർ തയാറാക്കാമെന്നതും ഒരു സ്ഥലത്തുംനിന്നു മറ്റൊരു സ്ഥലത്തേക്കു…

Read More

നഷ്ടപ്പെട്ടു പോയ ഫോൺ ഇനി എളുപ്പം കണ്ടെത്താം

മൊബൈല്‍ ഫോണ്‍ മോഷണം പോയാലോ കളഞ്ഞുപോയാലോ അതിവേഗം ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള സേവനവുമായി കേന്ദ്രസര്‍ക്കാര്‍. ദ സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്ട്രി (സി.ഇ.ഐ.ആര്‍/CEIR) എന്ന ട്രാക്കിംഗ് സംവിധാനം മെയ് 17 മുതല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡി.ഒ.ടി/C-DOT) ആണ് ഈ സംവിധാനം വികസിപ്പിച്ചത്. എല്ലാ ജില്ലകളിലും സേവനം; ലക്ഷ്യം കുറ്റകൃത്യങ്ങള്‍ തടയല്‍ ഇതിനകം കേരളം അടക്കം 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ തിരഞ്ഞെടുത്ത പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സേവനം ലഭ്യമാണ്. മെയ് 17 മുതല്‍…

Read More

6600 ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങി ഡെല്‍: ആദ്യഘട്ട പിരിച്ചുവിടലില്‍ ഇന്ത്യക്കാരും

ന്യൂയോർക്ക്: സാമ്പത്തിക അസ്ഥിരത മൂലം ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങി ഡെല്‍. ഏകദേശം ആറായിരത്തിലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്.കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തിലാണ് കമ്പനി തീരുമാനം. ഉയര്‍ന്ന പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കും മൂലം കോര്‍പ്പറേറ്റുകള്‍ ചെലവുകള്‍ ചുരുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്ന്ത്്. വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഡിസ്‌നിയും പിരിച്ചുവിടല്‍ നടപടി ആരംഭിച്ചിരുന്നു. രണ്ടായിരത്തിലധികം ജീവനക്കാരെ കൂടെ പിരിച്ചു വിട്ടേകേക്‌മെന്നാണ് സൂചന. നിലവില്‍ യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.യു.എസിലെ…

Read More

ദാരിദ്ര്യ നിർമാർജനത്തിനു സാങ്കേതിക വിദ്യ ഒരു ആയുധമാക്കുക ; പ്രധാന മന്ത്രി

ബെംഗളൂരു: ദാരിദ്ര്യത്തിന് എതിരായ പോരാട്ടത്തിൽ സാങ്കേതിക വിദ്യ ആയുധമാക്കാൻ രാജ്യം തയ്യാറാകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഈ വർഷം 40 ആയി ഉയർന്നു. 2015 ൽ ഇത് 81 ആയിരുന്നു. ലോകത്തെ മൂന്നാമത്തെ സ്റ്റാർട്ട്‌ അപ്പ് ഹബ്ബായി രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ടെക്ക് സമ്മിറ്റ് ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് വെർച്യൽ ആയി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

ഉപയോക്ത സൗഹൃദ അപ്‌ഡേഷനുകള്‍ ഒരുക്കി വാട്‌സ്ആപ്പ്

സാമൂഹികമാധ്യമമായ വാട്‌സ്ആപ്പ് വീണ്ടും ഉപയോക്ത സൗഹൃദ അപ്‌ഡേഷനുമായി രംഗത്ത്. ഒഴിവാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള സൗകര്യം ഉടനടി ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ആഴ്ച്ചകള്‍ക്കകം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ‘ഡിലീറ്റ് ഫോര്‍ മി’ എന്ന ഇനത്തില്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ മാത്രമാണ് വീണ്ടെടുക്കാന്‍ കഴിയുക. ഡിലീറ്റ് ചെയ്താല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന ‘അണ്‍ഡു’ തിരഞ്ഞെടുക്കുന്നതിലൂടെ സന്ദേശം വീണ്ടും തിരികെ ലഭിക്കും. ഇതിനായി ഏതാനും സെക്കന്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. അതേസമയം, ‘ഡിലീറ്റ് ഫോര്‍ ഓള്‍’ ഫീച്ചര്‍ ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ കഴിയില്ല. കൂടാതെ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി…

Read More

ഇന്റർനെറ്റ്‌ ഇല്ലാതെ ഇനി യുപിഐ വഴി പണം കൈമാറാം

ന്യൂഡല്‍ഹി:സ്മാര്‍ട്ഫോണില്ലാതെയും ഇന്റര്‍നെറ്റ് ഇല്ലാതെയും സാധാരണ ഫോണ്‍ ഉപയോഗിച്ച് ഇനി പണമിടപാട് നടത്താനും ബാങ്ക് ബാലന്‍സ് അറിയാനും സാധിക്കും. യുപിഐ123 പേ യിലൂടെയാണ് ഇത് സാധ്യമാവുക. ഗൂഗിള്‍ പേ, ഫോണ്‍പേ, പേയ്ടിഎം എന്നിവയില്‍ പണമിടപാടിന് ഉപയോഗിക്കുന്ന യുപിഐ സേവനം തന്നെയാണ് ഇതിലുമുണ്ടാവുക. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. മൊബൈല്‍ റീചാര്‍ജ്, എല്‍പിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാര്‍ജ്, ഇഎംഐ റീപേയ്മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും.

Read More

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പരീക്ഷകൾ റദ്ദാക്കി.

ബെം​ഗളുരു; ബെം​ഗളുരുവിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്താനിരുന്ന ചില പരീക്ഷകൾ റദ്ദാക്കി, ബാച്ച്‌ലർ ഓഫ് ടെക്‌നോളജി രണ്ട്, നാല്, ആറ് സെമസ്റ്റർ വിദ്യാർഥികളുടെയും മാസ്റ്റർ ഓഫ് ടെക്‌നോളജി, കംപ്യൂട്ടർ സയൻസ് രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെയും പരീക്ഷകളാണ് മാറ്റി വച്ചതായി അധികൃതർ വ്യക്തമാക്കിയത്. എന്നാൽ പരീക്ഷയുടെ മാർക്ക് നിർണയിക്കുന്ന കാര്യത്തിൽ സർവകലാശാലാ മാനദണ്ഡങ്ങളനുസരിച്ച് തീരുമാനമെടുക്കുമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉഡുപ്പിയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ കീഴിലുള്ള സ്ഥാപനമാണ് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പക്ഷേ ഇതേ സ്ഥാപനത്തിനുകീഴിലുള്ള മണിപ്പാൽ സ്കൂൾ…

Read More
Click Here to Follow Us