ബീയർ ഇനി പൊടി രൂപത്തിൽ എത്തും

വളരെ എളുപ്പത്തിൽ ഒരു ഗ്ലാസ് ബീയർ ഉണ്ടാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ?

എന്നാൽ ഇനി അതു സാധ്യമാണ്. ദ്രവരൂപത്തിൽ ആളുകളിലേക്ക്‌ എത്തിയിരുന്ന ബീയർ ഇനി പാക്കറ്റിൽ പൊടിരൂപത്തിൽ എത്തും.

ഒരു ബീയർ കുടിക്കണമെന്നു തോന്നിയാൽ ഒരു ഗ്ലാസ്സിലേക്ക് പൊടിയിട്ടതിനു ശേഷം വെള്ളമൊഴിച്ചു നല്ലപോലെ കുലുക്കിയെടുത്താൽ മതിയെന്നു ചുരുക്കം.

ജർമൻ കമ്പനിയായ ന്യൂസെല്ലർ ക്ലോസ്റ്റർ ബ്രൂവറിയാണ് ഈ പൗഡർ ബീയറിന്റെ കണ്ടുപിടുത്തത്തിന് പുറകിൽ.

ലോകത്തിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം എന്നാണ് കമ്പനിയുടെ അവകാശവാദം.

വളരെ എളുപ്പം ബീയർ തയാറാക്കാമെന്നതും ഒരു സ്ഥലത്തുംനിന്നു മറ്റൊരു സ്ഥലത്തേക്കു സുഗമമായി കൊണ്ടുപോകാമെന്നതുമൊക്കെ ഈ ബീയർ പൗഡറിന്റെ സവിശേഷതകളാണ്.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

ഇനി ഒരു ചിൽഡ് ബീയർ കുടിക്കണമെന്ന് തോന്നുമ്പോൾ ഇൻസ്റ്റന്റ് കോഫിയോ പ്രോട്ടീൻ ഷേക്കോ ഉണ്ടാക്കുന്നത്ര എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

അതിനായി രണ്ടു സ്പൂൺ ബീയർ പൗഡർ ഗ്ലാസ്സിലേക്ക് ഇട്ടതിനുശേഷം തണുത്ത വെള്ളം കൂടി ഒഴിക്കാം.ശേഷം നന്നായി കുലുക്കിയെടുക്കാം.

സാധാരണ ആളുകൾ കുടിക്കുന്ന ദ്രവ രൂപത്തിലുള്ള ബീയറിൽ നിന്നു വലിയ രുചിവ്യത്യാസമൊന്നും ഈ പൗഡർ ബീയറിനില്ല എന്നാണ് കമ്പനി പറയുന്നത്.

ആൽക്കഹോളിക്കും നോൺ ആൽക്കഹോളിക്കുമായ ബീയർ പൗഡറുകൾ പുറത്തിറക്കിയിട്ടുണ്ട് ന്യൂസെല്ലർ ക്ലോസ്റ്റർ ബ്രൂവറി.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ഇപ്പോൾ ജർമനിയിൽ മാത്രം ലഭ്യമാകുന്ന ഇവ ലോകത്താകമാനം എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ബ്രൂവറിയുടെ ജനറൽ മാനേജരുടെ അഭിപ്രായത്തിൽ, ഒരു കിലോഗ്രാമോളം ഭാരമുള്ള ദ്രാവകരൂപത്തിലുള്ള ബീയറിന് പകരമായി വെറും 45 ഗ്രാം ബീയർ പൗഡർ മതിയാകും.

അത്രയേറെ എളുപ്പത്തിൽ കൊണ്ടുനടക്കാമെന്നത് ആവശ്യക്കാർക്കിടയിൽ ഇതിനു പ്രീതി വർധിപ്പിക്കുമെന്നുതന്നെയാണ് കമ്പനിയുടെ വിശ്വാസം.

42 തരം ബീയറുകളാണ് ഇപ്പോൾ ഈ ജർമൻ ബ്രൂവറി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
[masterslider id="10"]

Related posts