പുതിയ മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിട്ട് ബിബിഎംപി.

WASTE DISPOSAL BBMP

ബെംഗളൂരു:  സൗത്ത് ബെംഗളൂരു ഹുല്ലഹള്ളിയിലെ 10 ഏക്കർ ക്വാറിയിൽ ‘ശാസ്ത്രീയ മാലിന്യനിക്ഷേപം’ സ്ഥാപിക്കാൻ ബിബിഎംപി സംസ്ഥാന സർക്കാരിന്റെ അനുമതി നേടിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം ഡമ്പിംഗ് യാർഡുകൾ സ്ഥാപിക്കുന്നതെങ്കിലും, കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ (കെഎസ്പിസിബി) നിന്ന് നിർബന്ധിത അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ അധികൃതർ.

കിഴക്കൻ ബെംഗളൂരുവിലെ മിറ്റഗനഹള്ളിയിലേക്ക് മാലിന്യം കൊണ്ടുപോകുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനാണ് സൗത്ത് ബെംഗളൂരുവിൽ മാലിന്യനിക്ഷേപം സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. നോർത്ത് ബെംഗളൂരുവിൽ ഉൾപ്പെടുന്ന ബഗലൂരിൽ കൂടുതൽ വലിയ മാലിന്യനിക്ഷേപം നടത്താൻ പൗരസമിതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഈ നിർദ്ദേശത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

രണ്ട് മാസത്തിനകം ഹുള്ളഹള്ളി മാലിന്യം നിക്ഷേപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏകദേശം 250 ടൺ മാലിന്യങ്ങളും അയയ്ക്കാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ടെന്നും സൗത്ത് ബെംഗളൂരുവിലെ മൂന്നോ നാലോ അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മാലിന്യം ഈ മാലിന്യക്കൂമ്പാരത്തിലേക്ക് അയയ്ക്കും എന്നും ഒരു ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ നഗരത്തിൽ ദിനംപ്രതി ഉൽപാദിപ്പിക്കുന്ന 4000 ടൺ മാലിന്യത്തിൽ പകുതിയോളം മിട്ടഗനഹള്ളിയിലെ മാലിന്യക്കൂമ്പാരത്തിലാണ് തള്ളുന്നതെങ്കിലും ഗ്രാമത്തിലെ ഭൂരിഭാഗം ക്വാറി കുഴികളും നികത്തിയതോടെ ആറ് മാസത്തിനുള്ളിൽ ഡമ്പിംഗ് യാർഡിന് സ്ഥലമില്ലാതാകും.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

നിർദിഷ്ട ഹുള്ളഹള്ളി മാലിന്യനിക്ഷേപം സംബന്ധിച്ച പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ബിബിഎംപി ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് അറിയുന്നത്. എല്ലാ അംഗീകാരങ്ങളും ലഭിച്ചില്ലെങ്കിൽ, സിവിൽ ബോഡിക്ക് കനത്ത പാരിസ്ഥിതിക പിഴ നേരിടേണ്ടിവരുമെന്നും വൃത്തങ്ങൾ പറഞ്ഞു. എന്നാൽ പദ്ധതിക്ക് ഇപ്പോൾ അനുമതി ലഭിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്നും ബിബിഎംപി ഖരമാലിന്യ സംസ്‌കരണ ജോയിന്റ് കമ്മീഷണർ സർഫറാസ് ഖാൻ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts