ബെംഗളൂരുകാർക്ക് 40 ശതമാനം സോളാർ സബ്‌സിഡി നിഷേധിച്ച് ബെസ്‌കോം.

electricity

ബെംഗളൂരു: ഊർജം വിനിയോഗിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ റൂഫ്‌ടോപ്പ് സോളാർ പ്രോഗ്രാമിനായുള്ള ബെംഗളൂരു ഇലക്‌ട്രിസിറ്റി കമ്പനിയുടെ (ബെസ്‌കോം) അപേക്ഷകൾ അംഗീകരിക്കുന്നതിലെ കാലതാമസം കൊണ്ട് ബെംഗളൂരുവിലെ ജനങ്ങൾക്ക് ഇൻസ്റ്റാളേഷൻ ചാർജിന്റെ 40 ശതമാനം സബ്‌സിഡിയും വൈദ്യുതി ബില്ലിൽ ലഭിക്കേണ്ട വലിയ ലാഭവും നഷ്‌ടപെടാൻ കാരണമായി.

വീട്ടുടമകളിൽ നിന്നും കുറഞ്ഞത് 1,200 അപേക്ഷകളെങ്കിലും ബെസ്‌കോം ഇനിയും ക്ലിയർ ചെയ്യാനുണ്ട്, അതുകൊണ്ടു തന്നെ അവയിൽ മൂന്നിലൊന്ന് അപേക്ഷ ഇതിനകം പിൻവലിച്ചു കഴിഞ്ഞു. സബ്‌സിഡിക്ക് പുറമേ, ന്യൂ ആന്റ് റിന്യൂവബിൾ എനർജി (എംഎൻആർഇ) മന്ത്രാലയത്തിന്റെ സൗര ഗൃഹ യോജന (എസ്‌ജി‌വൈ) പ്രകാരം വീട്ടുകാർക്ക് വരുന്ന അധിക വൈദ്യുതി ബെംഗളൂരുവിനും പരിസര പ്രദേശങ്ങൾക്കും വേണ്ടിയുള്ള ബെസ്‌കോം എന്ന നോഡൽ ഏജൻസിക്ക് വിൽക്കാൻ അനുമതി നൽകിയിരുന്നു.

എന്നാൽ പുനരുപയോഗ ഊർജ മേഖലയിൽ ഏജൻസി ഇതിനകം 11.5 ശതമാനം നേട്ടം കൈവരിച്ചതായി ബെസ്‌കോം എംഡി പി രാജേന്ദ്ര ചോളൻ അറിയിച്ചു. നമ്മൾ ഏറ്റെടുക്കുന്നതെന്തും നമുക്ക് അധിക ഭാരം മാത്രമാണെന്നും, അതിനാൽ കേന്ദ്രവുമായി ചർച്ച നടത്തേണ്ടി വന്നു എന്നും അതിനെ തുടർന്ന് യൂട്ടിലിറ്റി ഏജൻസിക്ക് അനുവദിച്ച 50 മെഗാവാട്ടിൽ 3.5 മെഗാവാട്ടിന്റെ ആദ്യഘട്ടത്തിലെ ടെൻഡർ രണ്ടുമാസം മുമ്പ് വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു, അതിനാൽ വിൽപ്പനക്കാർ ഉടൻ പണി തുടങ്ങുമെന്നും രണ്ടാം ഘട്ടത്തിനായി 300 മെഗാവാട്ട് അനുവദിച്ചിട്ടുണ്ടെന്നും 50 മെഗാവാട്ടിന്റെ ടെൻഡർ ഉടൻ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സബ്‌സിഡി കാലഹരണപ്പെട്ടത് നീട്ടാൻ എംഎൻആർഇ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ വെണ്ടർമാരെ നിയമിക്കുന്നതിനുള്ള ടെൻഡറുകൾ ഫെബ്രുവരിയിൽ പ്രഖ്യാപിക്കുകയും 2021 ഒക്ടോബർ വരെ സബ്‌സിഡി അനുവദിക്കുകയും ചെയ്തിരുന്നു പക്ഷെ വിൽപ്പനക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ മോശമായിയത് കൊണ്ട് പൊതുജനങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന 60 കോടി രൂപയുടെ സബ്‌സിഡി നഷ്ടപ്പെട്ടതായും ശങ്കർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us