കൊമേഴ്‌ഷ്യൽ സ്ട്രീറ്റ് നവീകരണം പൂർത്തിയായി.

ബെംഗളൂരു : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ ശിവാജിനഗർ കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ റോഡുനവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 5.5 കോടി രൂപ ചിലവിൽ നവീകരണം പൂർത്തിയാക്കിയ കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

മൂന്നുമാസം കൊണ്ട് പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ടുകൊണ്ടു 2020 മേയിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ കോവിഡ് മഹാമാരി കാരണം നവീകരണ പണികൾ നീണ്ടുപോവുകയായിരുന്നു. തുടർന്ന് കഴിഞ്ഞവർഷം ജൂലായിൽ റോഡ് നിർമാണം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തിയെങ്കിലും മഴവെള്ളംപോകാനുള്ള സംവിധാനം ഒരുക്കാത്തതിലെ അപാകത മൂലം മഴപെയ്തതോടെ റോഡിന് കേടുപാടുകൾ സംഭവിച്ചു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഇതോടെ റോഡിൽപതിച്ച കട്ടകൾ നീക്കംചെയ്ത് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം അഴുക്കുചാലിന്റെയും മാലിന്യ പൈപ്പുലൈൻ കണക്ഷനുകളുടെയും നടപ്പാതയുടെയും പണികളും നടന്നു കൂടാതെ തെരുവുവിളക്കുകളും സ്ഥാപിച്ചട്ടുണ്ട്. 750-ലധികം വ്യാപാര സ്ഥാപനങ്ങളാണ് കൊമേഴ്‌സ്യൽ സ്ട്രീറ്റിലുള്ളത്. നവീകരണം പൂർത്തിയായി കൂടുതൽ ഭംഗിയായ സ്ട്രീറ്റിൽ വരും മാസങ്ങളിൽ കച്ചവടം സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts