കൊമേഴ്‌ഷ്യൽ സ്ട്രീറ്റ് നവീകരണം പൂർത്തിയായി.

ബെംഗളൂരു : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ ശിവാജിനഗർ കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ റോഡുനവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 5.5 കോടി രൂപ ചിലവിൽ നവീകരണം പൂർത്തിയാക്കിയ കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മൂന്നുമാസം കൊണ്ട് പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ടുകൊണ്ടു 2020 മേയിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ കോവിഡ് മഹാമാരി കാരണം നവീകരണ പണികൾ നീണ്ടുപോവുകയായിരുന്നു. തുടർന്ന് കഴിഞ്ഞവർഷം ജൂലായിൽ റോഡ് നിർമാണം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തിയെങ്കിലും മഴവെള്ളംപോകാനുള്ള സംവിധാനം ഒരുക്കാത്തതിലെ അപാകത മൂലം മഴപെയ്തതോടെ റോഡിന് കേടുപാടുകൾ സംഭവിച്ചു.…

Read More

കോടികൾ പാഴാക്കി കൊമേർഷ്യൽ സ്ട്രീറ്റിലെ സ്മാർട്ട് സിറ്റി നവീകരണം.

ബെംഗളൂരു:  നവീകരണത്തിനായി മാസങ്ങൾ ചെലവഴിച്ചതിന് ശേഷം, ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഇപ്പോൾ ഇന്റർലോക് ഇഷ്ടികകൾ പാകിയത് പൊളിച്ചുമാറ്റി വൈറ്റ്‌ടോപ്പ് ചെയ്യുകയാണ്. ഇത് മൂന്നാം തവണയാണ് നവീകരണം നടത്തുന്നത്. സാധാരണ ബ്ലാക്ക് ടോപ്പ് റോഡുകളോ ബിറ്റുമിൻ അസ്ഫാൽറ്റഡ് റോഡുകളോ വൃത്തിയാക്കി റോഡുകൾക്ക് മുകളിൽ കോൺക്രീറ്റ് പാളി നൽകുന്ന ഒരു പ്രക്രിയയാണ് വൈറ്റ് ടോപ്പിംഗ്. വാഹനബാഹുല്യവും തിരക്കും കാരണം ഇഷ്ടികകൾ ഇളകിമാറുന്നതു പതിവായതോടെയാണ് മാസങ്ങൾക്കുള്ളിൽ പൊളിച്ചുമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊമേഴ്സ്യൽ സ്ട്രീറ്റ് മാസങ്ങൾ നീണ്ട നവീകരണത്തിനായി 5.5…

Read More

ഇഴഞ്ഞ് നീങ്ങി കമേഴ്സ്യൽ സ്ട്രീറ്റ് സ്മാർട്ട് സിറ്റി റോഡ് പുനർനിർമാണം

ബെംഗളൂരു : നഗരതത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് സ്ട്രീറ്റ് ആയ കമേഴ്സ്യൽ സ്ട്രീറ്റ്ലെ സ്മാർട്ട് സിറ്റി റോഡ് പുനർനിർമാണം മന്ദഗതിയിൽ. നിർമാണത്തിലെ ഉണ്ടായ പിശകിനെ തുടർന്ന് കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത സിറ്റി റോഡ് മാസങ്ങൾക്ക് മുൻപ് പൊളിച്ച് നീക്കിയിരുന്നു. നവീകരണത്തിനായി 3.8 കോടി രൂപ ചെലവഴിച്ചാണ് ജൂലൈയിൽ റോഡ് പണി പൂർത്തിയാക്കിയത്. എന്നാൽ ഒറ്റമഴയിൽ തന്നെ ഇന്റർലോക്ക് ഇളകി തുടങ്ങിയിരുന്നു, ഇത് വ്യാപക പ്രതിഷേധത്തിന് വഴി ഒരുക്കി ഇതേതുടർന്ന് റോഡ് പൊളിക്കുകയും സെപ്‌റ്റംബർ പകുതിയോടെ പുനർനിർമാണം ആരംഭിക്കുകയും ചെയ്തു. പൊളിഞ്ഞുപോയ കമേഴ്സ്യൽ സ്ട്രീറ്റ്…

Read More

കൊമേഴ്‌സ്യൽ സ്ട്രീറ്റ് നടപ്പാത ;നവീകരിച്ച് മാസങ്ങൾക്ക് ശേഷം വീണ്ടും പൊളിച്ചു

ബെംഗളൂരു : കൊമേഴ്‌സ്യൽ സ്ട്രീറ്റിന്റെ നവീകരണം എന്നെങ്കിലും പൂർത്തിയാകുമോ?എന്ന ചോദ്യം ആണേ ഷോപ്പിംഗിനായി എത്തുന്ന എല്ലാവരുടെയും മനസ്സിൽ. സെൻട്രൽ ബെംഗളൂരുവിലെ ശിവാജിനഗറിൽ സ്ഥിതി ചെയ്യുന്ന തെരുവ് പൂർണമായി നവീകരിച്ച് ആഴ്ചകൾക്കുശേഷം, തെരുവിൽ പുതുതായി സ്ഥാപിച്ച ഫുട്പാത്തിന്റെ ഭാഗങ്ങൾ കീറിമുറിച്ചു. ഫുട്‌പാത്തിൽ പാകിയ കല്ലുകൾ ഇളകിയിട്ടുണ്ടെന്നും ഫുട്‌പാത്ത് മണലും ചരലും മാത്രമാണെന്നും കാണിക്കുന്നു. നടപ്പാതയിൽ നിന്ന് പൊളിഞ്ഞത് നന്നാക്കാനോ അധികാരികൾ വൃത്തിയാക്കാനോ കാത്തിരിക്കുകയാണ് തെരുവിലെ കച്ചവടക്കാർ പറയുന്നു. കല്ലുകളുടെ നിറം അൽപ്പം മങ്ങിയതിനാൽ ആണ് നീക്കം ചെയ്തതെന്ന് ബെംഗളൂരുവിലെ സ്മാർട്ട് സിറ്റി പ്രോജക്ട് ചീഫ് എഞ്ചിനീയർ…

Read More

ഗുണനിലവാരമില്ലാത്ത ടൈലുകൾ മാറ്റി സ്ഥാപിക്കാൻ മന്ത്രി കരാറുകാരനോട് ആവശ്യപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ പരിശോധിക്കാൻ വെള്ളിയാഴ്ച്ച കൊമേഴ്സ്യൽ സ്ട്രീറ്റ് സന്ദർശിച്ച റവന്യൂ മന്ത്രി ആർ അശോക പണികളിലെ ഗുണനിലവാരമില്ലായ്മയെ നിശിതമായി വിമർശിച്ചു. 540 മീറ്റർ റോഡിൽ ടൈലുകൾ മാറ്റി ഇടാൻ അദ്ദേഹം കരാറുകാരനോട് ഉത്തരവിട്ടു. “ പണികളിലെ ഗുണനിലവാരമില്ലായ്മയെ സംബന്ധിച്ച് ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ, ഉയർന്ന നിലവാരമുള്ള ടൈലുകൾ മാറ്റി സ്ഥാപിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ടൈലുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും കരാറുകാരൻ വഹിക്കും, സർക്കാർ അധിക പണം ചെലവഴിക്കില്ല. ടൈലുകൾ മാറ്റി ഇടുന്ന  സമയത്ത് ഗുണനിലവാരം പരിശോധിക്കാനും ഞാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2021 സെപ്റ്റംബറിൽ കൊമേർഷ്യൽ സ്ട്രീറ്റിലെ ജോലികൾ പൂർത്തിയാക്കാൻ ഞങ്ങൾ…

Read More
Click Here to Follow Us