ഗുണനിലവാരമില്ലാത്ത ടൈലുകൾ മാറ്റി സ്ഥാപിക്കാൻ മന്ത്രി കരാറുകാരനോട് ആവശ്യപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ പരിശോധിക്കാൻ വെള്ളിയാഴ്ച്ച കൊമേഴ്സ്യൽ സ്ട്രീറ്റ് സന്ദർശിച്ച റവന്യൂ മന്ത്രി ആർ അശോക പണികളിലെ ഗുണനിലവാരമില്ലായ്മയെ നിശിതമായി വിമർശിച്ചു. 540 മീറ്റർ റോഡിൽ ടൈലുകൾ മാറ്റി ഇടാൻ അദ്ദേഹം കരാറുകാരനോട് ഉത്തരവിട്ടു.

“ പണികളിലെ ഗുണനിലവാരമില്ലായ്മയെ സംബന്ധിച്ച് ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ, ഉയർന്ന നിലവാരമുള്ള ടൈലുകൾ മാറ്റി സ്ഥാപിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ടൈലുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും കരാറുകാരൻ വഹിക്കും, സർക്കാർ അധിക പണം ചെലവഴിക്കില്ല. ടൈലുകൾ മാറ്റി ഇടുന്ന  സമയത്ത് ഗുണനിലവാരം പരിശോധിക്കാനും ഞാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2021 സെപ്റ്റംബറിൽ കൊമേർഷ്യൽ സ്ട്രീറ്റിലെ ജോലികൾ പൂർത്തിയാക്കാൻ ഞങ്ങൾ ഒരു പുതിയ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തേക്ക് മെയിന്റനൻസിനുള്ള  ഉത്തരവാദിത്തവും കരാറുകാരൻ ഏറ്റെടുക്കുംഎന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts