മൈസൂരു ദസറയിൽ പങ്കെടുക്കുന്ന ആനകൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

മൈസൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ഇത്തവണയും മൈസൂരുവിലെ ദസറ ആഘോഷം വിപുലമായി കൊണ്ടാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആനകളെ ആഘോഷത്തിൽ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ആയിട്ടില്ല. അതേസമയം, ഇക്കുറിയും ആനകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ദസറയിൽ പങ്കെടുക്കുന്ന പാപ്പാൻമാർ, ദസറ സംഘാടക സമിതി അംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും അതോടൊപ്പം ആനകൾക്കും സമാന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷം ഗജപായനയ്ക്കുശേഷം ആനകളെ മൈസൂരുവിലെത്തിച്ചപ്പോൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

2020-ൽ അഞ്ചാനകളെ മാത്രമാണ് കൊണ്ടുവന്നത്. അമ്പാരി ആനയായ അഭിമന്യു, വിക്രം എന്നീ രണ്ടു കൊമ്പനാനകളും മൂന്നു പിടിയാനകളുമാണ് ദസറയിൽ പങ്കെടുത്തത്. ഇത്തവണ ആനകളുടെ ക്യാമ്പിലെത്തി പരിശോധന നടത്താനാണ് മൈസൂരു ജില്ലാ ഭരണകൂടവും വനംവകുപ്പും തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts