ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഇല്ല; ടി പി ആർ രണ്ട് ശതമാനത്തിൽ എത്തിയാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ബെംഗളൂരുഇപ്പൊഴത്തെ സാഹചര്യത്തിൽ നഗരത്തിൽ ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഏർപ്പെടുത്താൻ തീരുമാനം എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ ഏകദേശം 0.66 % ആണെന്നും ഇത് എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്നും, പോസിറ്റിവിറ്റി നിരക്ക് 2% ആയി വർദ്ധിക്കുകയാണെങ്കിൽ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം സൂചന നൽകി.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

ബെംഗളൂരുവിൽ സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യം ചർച്ച ചെയ്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിപോസിറ്റിവിറ്റി നിരക്ക് 2% ആയാൽ, 40% വരെ ഓക്സിജൻ കിടക്കകൾ രോഗികൾ കൊണ്ട് നിറഞ്ഞാൽ, കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ ബി ബി എം പികമ്മീഷണർ ബെംഗളൂരുവിൽ പ്രഖ്യാപിക്കുംഎന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2% കുറവുള്ള ജില്ലകളിൽ 9 മുതൽ 12 വരെ ഉള്ള ക്ലാസുകൾ ഓഗസ്റ്റ് 23 ന് തുറക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts