ആശുപത്രികൾ ചികിത്സ നൽകാതെ വയോധികൻ മരണപ്പെട്ട സംഭവം; ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു; മനുഷ്യത്വമില്ലാത്ത നടപടിയെന്ന് ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു

ബെം​ഗളുരു; വിദ​ഗ്ദ ചികിത്സ കിട്ടാതെ മരിച്ച വയോധികന് കോവിഡ് സ്ഥിരീകരിച്ചു, ശ്വാസതടസ്സം രൂക്ഷമായിട്ടും ചികിത്സകിട്ടാൻ വൈകിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച 52-കാരന് കോവിഡ് സ്ഥിരീകരിച്ചു.

ബെം​ഗളുരു നാഗർത്തപേട്ടിൽ ഗാർമെന്റ് കടയുടമയായ ഇയാൾ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശോധനാ ഫലം ലഭിച്ചത്.

എന്നാൽ ഇദ്ദേഹത്തിന് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ നിരവധി ആശുപത്രികളിൽ പോയെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ച് രം​ഗത്തെത്തിയിരുന്നു.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എന്നാൽ സംഭവം വൻ വിവാദമായതോടെ ചികിത്സ നിഷേധിച്ച ഒമ്പതു സ്വകാര്യ ആശുപത്രികൾക്കെതിരേ ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

വ്യക്തികൾക്ക് അടിയന്തര ഘട്ടങ്ങൾ ചികിത്സ നൽകാത്തത് ഗുരുതര വീഴ്ചയാണെന്നും മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts