ഗുണനിലവാരമില്ലാത്ത ടൈലുകൾ മാറ്റി സ്ഥാപിക്കാൻ മന്ത്രി കരാറുകാരനോട് ആവശ്യപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ പരിശോധിക്കാൻ വെള്ളിയാഴ്ച്ച കൊമേഴ്സ്യൽ സ്ട്രീറ്റ് സന്ദർശിച്ച റവന്യൂ മന്ത്രി ആർ അശോക പണികളിലെ ഗുണനിലവാരമില്ലായ്മയെ നിശിതമായി വിമർശിച്ചു. 540 മീറ്റർ റോഡിൽ ടൈലുകൾ മാറ്റി ഇടാൻ അദ്ദേഹം കരാറുകാരനോട് ഉത്തരവിട്ടു. “ പണികളിലെ ഗുണനിലവാരമില്ലായ്മയെ സംബന്ധിച്ച് ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ, ഉയർന്ന നിലവാരമുള്ള ടൈലുകൾ മാറ്റി സ്ഥാപിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ടൈലുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും കരാറുകാരൻ വഹിക്കും, സർക്കാർ അധിക പണം ചെലവഴിക്കില്ല. ടൈലുകൾ മാറ്റി ഇടുന്ന  സമയത്ത് ഗുണനിലവാരം പരിശോധിക്കാനും ഞാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2021 സെപ്റ്റംബറിൽ കൊമേർഷ്യൽ സ്ട്രീറ്റിലെ ജോലികൾ പൂർത്തിയാക്കാൻ ഞങ്ങൾ…

Read More
Click Here to Follow Us