ഇഴഞ്ഞ് നീങ്ങി കമേഴ്സ്യൽ സ്ട്രീറ്റ് സ്മാർട്ട് സിറ്റി റോഡ് പുനർനിർമാണം

ബെംഗളൂരു : നഗരതത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് സ്ട്രീറ്റ് ആയ കമേഴ്സ്യൽ സ്ട്രീറ്റ്ലെ സ്മാർട്ട് സിറ്റി റോഡ് പുനർനിർമാണം മന്ദഗതിയിൽ. നിർമാണത്തിലെ ഉണ്ടായ പിശകിനെ തുടർന്ന് കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത സിറ്റി റോഡ് മാസങ്ങൾക്ക് മുൻപ് പൊളിച്ച് നീക്കിയിരുന്നു.

നവീകരണത്തിനായി 3.8 കോടി രൂപ ചെലവഴിച്ചാണ് ജൂലൈയിൽ റോഡ് പണി പൂർത്തിയാക്കിയത്. എന്നാൽ ഒറ്റമഴയിൽ തന്നെ ഇന്റർലോക്ക് ഇളകി തുടങ്ങിയിരുന്നു, ഇത് വ്യാപക പ്രതിഷേധത്തിന് വഴി ഒരുക്കി ഇതേതുടർന്ന് റോഡ് പൊളിക്കുകയും സെപ്‌റ്റംബർ പകുതിയോടെ പുനർനിർമാണം ആരംഭിക്കുകയും ചെയ്തു.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

പൊളിഞ്ഞുപോയ കമേഴ്സ്യൽ സ്ട്രീറ്റ് സ്മാർട്ട് സിറ്റി പണി പക്ഷെ മാസങ്ങൾ പിന്നിട്ടിട്ടും പണി എങ്ങുമെത്താത്ത അവസ്ഥയായാണ്. ഇതുമൂലം വളരെയധികം ബുദ്ധിമുട്ടാണ് ജനങ്ങളിൽ അനുഭവിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts