കോടികൾ പാഴാക്കി കൊമേർഷ്യൽ സ്ട്രീറ്റിലെ സ്മാർട്ട് സിറ്റി നവീകരണം.

ബെംഗളൂരു:  നവീകരണത്തിനായി മാസങ്ങൾ ചെലവഴിച്ചതിന് ശേഷം, ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഇപ്പോൾ ഇന്റർലോക് ഇഷ്ടികകൾ പാകിയത് പൊളിച്ചുമാറ്റി വൈറ്റ്‌ടോപ്പ് ചെയ്യുകയാണ്. ഇത് മൂന്നാം തവണയാണ് നവീകരണം നടത്തുന്നത്. സാധാരണ ബ്ലാക്ക് ടോപ്പ് റോഡുകളോ ബിറ്റുമിൻ അസ്ഫാൽറ്റഡ് റോഡുകളോ വൃത്തിയാക്കി റോഡുകൾക്ക് മുകളിൽ കോൺക്രീറ്റ് പാളി നൽകുന്ന ഒരു പ്രക്രിയയാണ് വൈറ്റ് ടോപ്പിംഗ്.

വാഹനബാഹുല്യവും തിരക്കും കാരണം ഇഷ്ടികകൾ ഇളകിമാറുന്നതു പതിവായതോടെയാണ് മാസങ്ങൾക്കുള്ളിൽ പൊളിച്ചുമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊമേഴ്സ്യൽ സ്ട്രീറ്റ് മാസങ്ങൾ നീണ്ട നവീകരണത്തിനായി 5.5 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. 

കോൺക്രീറ്റ് ഉപയോഗിച്ചു പണിയുന്ന പാതകൾ കൂടുതൽ നീണ്ടുനിൽക്കുന്നതായും, കൂടാതെ കുഴികൾ രൂപപ്പെടുന്നത് തടയുന്നതായുമാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ഈ പ്രവൃത്തി സാധാരണ റോഡ് ഇടുന്ന ജോലിയേക്കാൾ ചെലവേറിയതാണ്.

മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ അഞ്ചുമാസം മുമ്പാണ് പുതുതായി നവീകരിച്ച തെരുവിന്റെ ഉദ്ഘാടനം നിർവഹിച്ചത് എന്നാൽ ദിവസങ്ങൾക്കുള്ളിൽ നടപ്പാതയിലെ ഇഷ്ടികകൾ ഇളകി തുടങ്ങിയത് നിർമാണത്തിലെ അപാകതയാണെന്ന ആരോപണവും ഉയർത്തിയിരുന്നു. കൂടാതെ

നിർമാണത്തിലെ അശാസ്ത്രീയതയെ തുടർന്ന് വെള്ളക്കെട്ട് പതിവായതോടെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെതുകയും ചെയ്തു. ഇതോടെ സെപ്റ്റംബർ പകുതിയോടെ റോഡ് അടച്ച് അപാകതകൾ പരിഹരിക്കാനായി വീണ്ടും നിർമാണം തുടങ്ങിയത്.

ബെംഗളൂരുവിലെ ഒരു പ്രശസ്തമായ ഷോപ്പിംഗ് കേന്ദ്രമാണ് കൊമേഴ്‌സ്യൽ സ്ട്രീറ്റ്, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അവരുടെ ഷോപ്പിംഗ് ആവശ്യങ്ങൾക്കായി ഈ പ്രദേശം സന്ദർശിക്കുന്നതിനാൽ വാരാന്ത്യത്തിൽ വലിയ ജനക്കൂട്ടമാണ് ഉണ്ടാവാറുള്ളത്. എന്നാൽ മാസങ്ങളോളം റോഡ് അടച്ചിട്ട് നടത്തിയ പ്രവൃത്തികൾ കാരണം വ്യാപാരികൾക്കു കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us