ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കായി തുംകുരു റോഡിലെ ഗോരഗുണ്ടെപാൾയയ്ക്കും നെലമംഗലയ്ക്കും ഇടയിലുള്ള മേൽപ്പാലം ശനിയാഴ്ച അടച്ചതിനാൽ നാഗസാന്ദ്ര മെട്രോ സ്റ്റേഷനിൽ കാൽനടയാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥമാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ചൊവ്വാഴ്ച സ്റ്റേഷന്റെ ‘ബി’ എൻട്രി തുറന്നത്.
ബെംഗളൂരുവിലേക്കുള്ള ഹൈവേയിലാണ് ‘ബി’ എൻട്രി സ്ഥിതി ചെയ്യുന്നത്, ‘എ’ എൻട്രിയാകട്ടേ തുംകുരു ഭാഗത്തേക്കുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഡിസംബർ 26 ന് നടത്തിയ പതിവ് പരിശോധനയിൽ കണ്ടെത്തിയ തുരുമ്പിച്ച കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതിനായിട്ടാണ് തിരക്കേറിയ 8 മൈൽ മേൽപ്പാലം അടച്ചത് അതുകൊണ്ടുതന്നെ തിങ്കളാഴ്ച മുതൽ ടെർമിനൽ സ്റ്റേഷനിലെ രണ്ട് കൗണ്ടറുകളിലും നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.
യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഇതുവരെ അടച്ചിട്ടിരുന്ന ‘ബി’ എൻട്രി തുറന്നതായും അവിടെ അധിക ബാഗേജ് സ്കാനറുകൾ സ്ഥാപിച്ചിട്ടുള്ളതായും ബിഎംആർസിഎൽ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്) എക്‌സിക്യുട്ടീവ് ഡയറക്ടർ എം എസ് ശങ്കർ അറിയിച്ചു.
മേൽപ്പാലം അടച്ചതിനെ തുടർന്ന് തുംകുരു റോഡിൽ വൻ ഗതാഗതക്കുരുക്കാനുണ്ടായിട്ടുള്ളത് അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, പൊതുജനങ്ങൾ മെട്രോ ഉപയോഗിക്കാൻ തിരഞ്ഞെടുത്തേക്കാം എന്നും, ട്രാഫിക് വർദ്ധന നിയന്ത്രിക്കാൻ ട്രെയിനുകളിൽ മതിയായ ഇടമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.