നമ്മ മെട്രോയിൽ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്… നിരക്കിളവിൽ മാറ്റം വരുന്നു.

ബെംഗളൂരു : നമ്മ മെട്രോയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന താണ് സ്മാർട് കാർഡ്, റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ കാർഡ് മെട്രോ ഗേറ്റിൽ കാണിച്ചാൽ അകത്തു കയറാം. നിശ്ചിത തുക കാർഡിൽ നിന്ന് കുറയുകയും ചെയ്യും.

വരി നിന്ന് ടിക്കറ്റ് എടുക്കേണ്ട എന്നതും 15% വരെയുള്ള നിരക്കിളവും തന്നെയായിരുന്നു ഇതിന്റെ പ്രധാന ആകർഷണം. കാർഡിന് നമ്മൾ 50 രൂപ കൊടുക്കുകയും വേണം.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

15% എന്ന നിരക്കിളവ് എടുത്തു കളയാനൊരുങ്ങുകയാണ് നമ്മ മെട്രോ. ജനുവരി 20 മുതൽ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 % നിരക്കിളവേ ലഭിക്കുകയുള്ളൂ.

50 രൂപയുടെ ടിക്കറ്റ് ചാർജ് ഉള്ള സ്ഥലത്തേക്ക് സ്മാർട്ട് കാർഡ് ഉപഭോക്താവ് ഇപ്പോൾ 42.5 രൂപയാണ് നൽകുന്നത്, അത് ഇനി 47.5 രൂപയായി മാറും.

ഈ സംവിധാനം ആരംഭിച്ച സമയത്ത് കൂടുതൽ 3 കോച്ചു ട്രെയിനുകൾ ആണ് ഉണ്ടായിരുന്നത് ,തിരക്കും കൂടുതലായിരുന്നു. ഇപ്പോൾ അവശ്യത്തിന് 6 കോച്ച് ട്രെയിനുകൾ ഉണ്ട്.കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്നുമുണ്ട്. മെട്രോ അധികൃതർ വിശദീകരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
[masterslider id="10"]

Related posts